ഷൂട്ടിങ് ലോകകപ്പ്: രാഹി സർനോഭട്ടിന് ഒളിമ്പിക് യോഗ്യത
text_fieldsമ്യൂണിക്: ജർമനിയിലെ മ്യൂണികിൽ നടന്ന ലോകകപ്പ് ഷൂട്ടിങ്ങിലെ സ്വർണനേട്ടവുമായി ഇന്ത്യയുടെ രാഹി സർനോഭട്ടിന ് ഒളിമ്പിക്സ് യോഗ്യത. വനിതകളുടെ 25 മീറ്റർ പിസ്റ്റളിലാണ് രാഹി പൊന്നണിഞ്ഞ് ഒളിമ്പിക്സ് ടിക്കറ്റ് നേടിയത്. എന്നാൽ, മ്യൂണികിലെ മേളയിൽ താരമായത് മറ്റൊരു ഇന്ത്യക്കാരനായിരുന്നു.
10 മീറ്റർ എയർ പിസ്റ്റളിൽ സ്വർണം നേടി ലോക റെക്കോഡ് കുറിച്ച കൗമാരക്കാരൻ സൗരഭ് ചൗധരി. ഫൈനലിൽ 246.3 പോയൻറ് നേടി സീനിയർ-ജൂനിയർ വിഭാഗങ്ങളിലെ റെക്കോഡ് തിരുത്തി. ഡൽഹിയിൽ സ്ഥാപിച്ച സ്വന്തം റെക്കോഡാണ് സൗരഭ് തിരുത്തിയത്. കൗമാരതാരം നേരേത്തതന്നെ ഒളിമ്പിക്സ് യോഗ്യത നേടിയിരുന്നു. ഞായറാഴ്ച അപൂർവി ചന്ദേലയുടേതുൾപ്പെടെ മൂന്നു സ്വർണം നേടിയ ഇന്ത്യയാണ് ഒന്നാമത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
