Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sept 2017 6:18 AM IST Updated On
date_range 9 Sept 2017 6:18 AM ISTസീനിയർ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പിന് തുടക്കം
text_fieldsbookmark_border
camera_alt?????????? ?????????? ????????????????? ????????? 22-???? ???? ??????????? ???????? ???????? ????? ??????????????? ??????????????????
കോഴിക്കോട്: സംസ്ഥാന സീനിയര്‍ സോഫ്റ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പിന് കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ തുടക്കം. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണമെൻറിൽ 14 ജില്ലകളില്‍ നിന്നായി പുരുഷ-വനിത ടീമുകളിലായി 550ഓളം താരങ്ങളാണ് പങ്കെടുക്കുന്നത്. എം.കെ. രാഘവന് എം.പി ഉദ്ഘാടനം ചെയ്തു. ഓർഗനൈസിങ് കമ്മിറ്റി പ്രസിഡൻറ് ടി.സി. അഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി പതാക ഉയർത്തി. കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ, കേരള സ്പോർട്സ് കൗൺസിൽ മെംബർ ടി.എം. അബ്ദുറഹ്മാൻ, കേരള സോഫ്റ്റ്ബാൾ അസോസിയേഷൻ സെക്രട്ടറി അനിൽ എ. ജോൺസൺ, കമാൽ വരദൂർ, എടയത്ത് ശ്രീധരൻ, എ.കെ. നിഷാദ് എന്നിവർ സംസാരിച്ചു.
ഓര്‍ഗനൈസിങ് സെക്രട്ടറി എ.കെ. മുഹമ്മദ് അഷ്റഫ് സ്വാഗതവും പി. ശഫീഖ് നന്ദിയും പറഞ്ഞു. ചടങ്ങിൽ വേൾഡ് സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ഇന്ത്യൻ താരങ്ങളായ പി.പി. അജ്മൽ, ആർ. വിനീത്, രാഗമാലിക എന്നിവരെ ആദരിച്ചു.പുരുഷ വിഭാഗത്തിൽ പത്തനംതിട്ട കാസർകോടിനെ 4-1നും തിരുവനന്തപുരം എറണാകുളത്തെ 8-0ത്തിനും കോഴിക്കോട്- ഇടുക്കിയെ 7--0ത്തിനും തോൽപിച്ചു. വനിത വിഭാഗത്തിൽ തിരുവനന്തപുരം കൊല്ലത്തെ 14-0ത്തിനും ഇടുക്കി കണ്ണൂരിനെ 7--0ത്തിനും കോട്ടയം പത്തനംതിട്ടയെ 15-5നും കീഴടക്കി. അടുത്തമാസം അവസാനവാരം പഞ്ചാബില്‍ നടക്കുന്ന ദേശീയ സീനിയര്‍ സോഫ്റ്റ്ബാള്‍ ടീമിൽ പങ്കെടുക്കേണ്ട കേരള ടീമിനെ ഇൗ ടൂര്‍ണമെൻറില്‍ നിന്നാണ് തിരഞ്ഞെടുക്കുന്നത്. മത്സരം ഞായറാഴ്ച സമാപിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story