Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഷൂട്ടിങ്​ ലോകകപ്പ്​:...

ഷൂട്ടിങ്​ ലോകകപ്പ്​: സൗരഭ്​ ചൗധരിയിലൂടെ ഇന്ത്യക്ക്​ രണ്ടാം സ്വർണം

text_fields
bookmark_border
saurabh-chaudhary
cancel

ന്യൂഡൽഹി: ഷൂട്ടിങ്​ ലോകകപ്പിൽ ഇന്ത്യക്ക്​ രണ്ടാം സ്വർണം. പുരുഷൻമാരുടെ പത്ത്​ മീറ്റർ എയർ പിസ്റ്റളിൽ സൗരഭ്​ ച ൗധരി സ്വർണം നേടി. 245 പോയി​േൻറാടെ ഒന്നാമ​െതത്തിയ സൗരഭ്​ ലോക റെക്കോർഡോടെയാണ്​ സ്വർണം നേടിയത്​. 16 കാരനായ സൗരഭ് ​ ആദ്യമായാണ്​ സീനിയർ ലോകകപ്പിൽ മത്സരിക്കുന്നത്​. സൗരഭി​​​െൻറ സ്വർണനേട്ടത്തോടെ 2020ലെ ടോക്യോ ഒളിംപിക്​സിൽ ഇന്ത്യ ക്വോട്ട ഉറപ്പാക്കി.

കഴിഞ്ഞ വർഷം നടന്ന ഏഷ്യൻ ഗെയിംസിലും യൂത്ത്​ ഒളിംപിക്​സിലും ജൂനിയർ ലോകകപ്പിലും സൗരഭ്​ സ്വർണം നേടിയിരുന്നു. അതേസമയം മനു ഭേക്കറിന്​ ഫൈനലിൽ അഞ്ചാം സ്ഥാനം നേടി തൃപ്​തിപ്പെടേണ്ടി വന്നു. യോഗ്യതാ റൗണ്ടിൽ രണ്ടാം സ്ഥാനത്തെത്തിയ മനു എട്ടുപേർ മത്സരിച്ച ഫൈനലിൽ അഞ്ചാം സ്ഥാനത്തേക്ക്​ പിന്തള്ളപ്പെടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsShooting World CupSaurabh Chaudhary
News Summary - saurabh-chaudhary won gold in shooting world cup-sports news
Next Story