Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightമരുന്നടി: ടോക്യോ...

മരുന്നടി: ടോക്യോ ഒളിമ്പിക്​സിൽ റഷ്യ പുറത്താകു​േമാ?

text_fields
bookmark_border
മരുന്നടി: ടോക്യോ ഒളിമ്പിക്​സിൽ റഷ്യ പുറത്താകു​േമാ?
cancel

ടോക്യോ: ടോക്യോ ഒളിമ്പിക്​സ്​ അടുത്തെത്തി നിൽക്കെ റഷ്യയെ വിടാതെ വിലക്കുഭീഷണി. ലോക ഉത്തേജക വിരുദ്ധ സമിതി ( വാഡ)യാണ്​ റഷ്യൻ അത്​ലറ്റിക്​​ താരങ്ങൾക്കെതിരെ വീണ്ടും രംഗത്തെത്തിയത്​. കഴിഞ്ഞ ജനുവരിയിൽ റഷ്യ​ ‘വാഡ’ക്ക്​ കൈമ ാറിയ സ്വന്തം താരങ്ങളുടെ ഉത്തേജക പരിശോധന ഫലങ്ങളിൽ കൃത്രിമത്വം ഏറെയാണെന്നും മൂന്നാഴ്​ചക്കകം കൃത്യമായ റിപ്പേ ാർട്ട്​ നൽകണമെന്നുമാണ്​ നിർദേശം.

2015 മുതൽ വിലക്കു നേരിടുന്ന റഷ്യൻ ഉത്തേജക വിരുദ്ധ സമിതിയെ കഴിഞ്ഞ വർഷം സെപ്​റ്റംബറിൽ ‘വാഡ’ കുറ്റമുക്തരാക്കിയിരുന്നു. ഇതോടെ, വീണ്ടും ലോകവേദികളിൽ അവസരം ലഭിച്ചെങ്കിലും പുതിയ നീക്കം കടുത്ത തിരിച്ചടിയാകും. വീണ്ടും നൽകുന്ന റിപ്പോർട്ട്​ തൃപ്​തികരമല്ലെങ്കിൽ റഷ്യയെ 2020ലെ ടോക്യോ ഒളിമ്പിക്​സിൽനിന്ന്​ വിലക്കുമെന്നാണ്​ സൂചന. ഒളിമ്പിക് വേദികളിൽ അമേരിക്കക്കും ചൈനക്കും വലിയ ഭീഷണിയാകാറുള്ള റഷ്യക്ക്​ ഇതോടെ അത്​ലറ്റിക്​ താരങ്ങളെ മത്സരിപ്പിക്കാനാകില്ല.

മോസ്​കോ ലബോറട്ടറിയിൽ പരിശോധന നടത്തിയ ഫലങ്ങളിലാണ്​ ഗുരുതരമായ പിശകുകൾ ‘വാഡ’ കണ്ടുപിടിച്ചത്​. സർക്കാർ ഒത്താശയോടെയാണ്​ മോസ്​കോ ലബോറട്ടറിയിൽ ഉത്തേജക പരിശോധന ഫലങ്ങൾ തയാറാക്കുന്നതെന്നാണ്​ ആരോപണം. ഇതുപക്ഷേ, സർക്കാർ വൃത്തങ്ങൾ നിഷേധിക്കുന്നു. മൂന്നാഴ്​ചക്കകം ബന്ധപ്പെട്ട ഏജൻസിക്ക്​ റിപ്പോർട്ട്​ നൽകുമെന്ന്​ റഷ്യൻ സമിതി ​ചെയർമാൻ അലക്​സാണ്ടർ ഇവ്​ലേവ്​ പറഞ്ഞു.

തുടർച്ചയായ രണ്ടാം തവണയും ലോക അത്​ലറ്റിക്​ ചാമ്പ്യൻഷിപ്പിൽനിന്ന്​ റഷ്യ പുറത്താണ്​​. രാജ്യാന്തര അത്​ലറ്റിക്​ ഫെഡറേഷനാണ്​ വിലക്ക്​ നീട്ടുന്നതായി തിങ്കളാഴ്​ച പ്രഖ്യാപിച്ചത്​. നാലു ദിവസം മാത്രം ശേഷിക്കെയാണ്​ നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiaTokyo Olympics
News Summary - Russia faces exclusion from Tokyo Olympics
Next Story