റേസിങ് കാറിടിച്ച് മൂന്നു മരണം
text_fieldsബാർമർ: റേസിങ് കാർ ചാമ്പ്യൻഷിപ്പിനിടെ മത്സര വാഹനമിടിച്ച് ബൈക്ക് യാത്രികരായ കുട ുംബം കൊല്ലപ്പെട്ടു. ഇന്ത്യൻ കാർ റാലിയുടെ മൂന്നാം റൗണ്ട് മത്സരത്തിനിടെ, അർജുന അവാർ ഡ് ജേതാവായ ഗൗരവ് ഗിൽ ഒാടിച്ച കാറിടിച്ചാണ് പിതാവും മാതാവും മകനും ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടത്.
ജോധ്പൂർ റാലിയിക്കിടെയാണ് ദാരുണ സംഭവമുണ്ടായത്.
മത്സരത്തിനിടെ പിതാവും മാതാവും മകനും അവരുടെ ബൈക്കിൽ റേസിങ് ട്രാക്കിലേക്ക് കയറി വരുകയായിരുന്നു. മത്സരം കാണാൻ കൂടി നിന്നവർ ഇവരോട് ട്രാക്കിൽനിന്ന് മാറാൻ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. തൊട്ടുപിന്നാലെ 145 കിലോമീറ്റർ വേഗത്തിൽ പാഞ്ഞു വന്ന ഗൗരവിെൻറ കാർ മൂവരെയും ഇടിച്ചു തെറിപ്പിച്ചു. ബാരിക്കേട് കടന്ന് ബൈക് റോഡിൽ പ്രവേശിച്ചതാണ് അപകടകാരണം.
സഡൻബ്രേക്കിൽ കാർ നിർത്താൻ ശ്രമിച്ചെങ്കിലും നിയത്രിക്കാനായില്ലെന്ന് റാലി പ്രമോട്ടർ വംസി മെർല അറിയിച്ചു. മൂവരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. അപകടത്തെ തുടർന്ന് ഇന്ത്യൻ കാർ റാലിയുടെ ജോധ്പൂർ റൗണ്ട് സംഘാടകർ ഉപേക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
