Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightപ്രോ വോളി താര ലേലം:...

പ്രോ വോളി താര ലേലം: രഞ്​ജിത്​ സിങ്​ (13ലക്ഷം), മുത്തുസാമി (10), സി​.കെ. രതീഷ്​ (9.8) വിലകൂടിയവർ

text_fields
bookmark_border
പ്രോ വോളി താര ലേലം: രഞ്​ജിത്​ സിങ്​ (13ലക്ഷം), മുത്തുസാമി (10), സി​.കെ. രതീഷ്​ (9.8) വിലകൂടിയവർ
cancel

ന്യൂഡൽഹി: കോർട്ടിൽ ആവേശത്തി​​​െൻറ സ്​മാഷുതിർത്ത്​ പ്രോവോളി ചാമ്പ്യൻഷിപ്പി​​​െൻറ താരലേലം. ​െഎ.പി.എൽ മാതൃക യിൽ നടക്കുന്ന പോരാട്ടത്തി​​​െൻറ ആദ്യഘട്ടമായി താരലേലം നടന്നപ്പോൾ ഒാരോ കളിക്കാർക്കുമായി ലക്ഷങ്ങൾ വാരിയെറി ഞ്ഞ്​ ടീമുകളും. 13 ലക്ഷം രൂപക്ക്​ അഹ്​മദാബാദ്​ ഡിഫൻഡേഴ്​സ്​ സ്വന്തമാക്കിയ ഇന്ത്യൻ താരം രഞ്​ജിത്​ സിങ്​ ലീഗിലെ പൊന്നുംവിലയുള്ള കളിക്കാരനായിമാറി. കേരള താരങ്ങളായ മുത്തുസാമി (10 ലക്ഷം), സി.കെ. രതീഷ്​ കുമാർ (9.8) എന്നിവരാണ്​ തൊട് ടുപിന്നിലുള്ളവർ. 117 ഇന്ത്യൻ താരങ്ങളുടെ ഡ്രാഫ്​റ്റിൽ നിന്നാണ്​ ആറ്​ ടീമുകൾ കളിക്കാരെ വിളിച്ചെടുത്തത്​.

കേരളത്തിൽനിന്നുള്ള കൊച്ചി ബ്ലൂ സ്​പൈക്കേഴ്​സ്​ ​െഎക്കൺ താരങ്ങളായ എസ്.​ പ്രഭാകരൻ, എം. ഉക്രപാണ്ഡ്യൻ എന്നിവരെ സ്വന്തമാക്കിയപ്പോൾ കാലിക്കറ്റ്​ ഹീറോസ്​ ഇന്ത്യൻ താരം​ ജെറോം വിനീതിനെ ​െഎക്കൺ താരമാക്കി. ഇരു ടീമുകളും ഒരു വിദേശിയടക്കം 11 പേരെയാണ്​ ടീമിലെത്തിച്ചത്​. 12 വരെ കളിക്കാരെ സ്വന്തമാക്കാൻ അനുമതിയുണ്ട്​. ഡ്രാഫ്​റ്റിനായി ഉൾപ്പെടുത്തിയ ആറ്​ വിദേശ താരങ്ങളെ ആറ്​ ടീമും സ്വന്തമാക്കി. ​ഡ്രാഫ്​റ്റിലുണ്ടായിരുന്ന ടോം ജോസഫിനെ ആരും സ്വന്തമാക്കിയില്ല. ഫെബ്രുവരി രണ്ട്​ മുതൽ ചെന്നൈയിലും കൊച്ചിയിലുമായാണ്​ മത്സരങ്ങൾ. ടൂർണമ​​െൻറിന്​ സോണി സിക്​സിൽ തത്സമയ സംപ്രേഷണമുണ്ടാവും.

ഡേവിഡ്​ ലീ കൊച്ചിയിൽ
2008 ബെയ്​ജിങ്​ ഒളിമ്പിക്​സിൽ സ്വർണവും 2016 റിയോയിൽ വെങ്കലവും നേടിയ അമേരിക്കൻ ടീമി​​​െൻറ സൂപ്പർതാരം ഡേവിഡ്​ ലീയെ കൊച്ചി ബ്ലൂ സ്​പൈക്കേഴ്​സ്​ സ്വന്തമാക്കി. ഒരു ​​ലോകകപ്പ്​, രണ്ട്​ വേൾഡ്​ ലീഗ്​ സ്വർണവും പാൻ അമേരിക്ക ഗെയിംസിൽ വെള്ളിയും നേടിയ താരമാണ്​ 36 കാരനായ ലീ. ആറടി എട്ടിഞ്ച്​ ഉയരക്കാരനായ ലീ മിഡ്​ൽ ​േബ്ലാക്കർ പൊസിഷനിലെ സൂപ്പർ താരംകൂടിയാണ്​.

ടീം കൊച്ചി (വില ലക്ഷത്തിൽ)
​െഎക്കൺ: എസ്​. പ്രഭാകരൻ (12), എം. ഉക്രപാണ്ഡ്യൻ (8.75). വിദേശ താരം: ഡേവിഡ്​ ലീ (അമേരിക്ക).
സീനിയർ ഇന്ത്യൻ: പി. രോഹിത്​ (3), മനു​ ജോസഫ്​ (4.2)
നാഷനൽ: കെ. പ്രവീർ കുമാർ (3.1), സുരേഷ്​ ചന്ദ്ര (1.8), ഹരിപ്രസാദ്​ (1), മുജീവ്​ (1).
അണ്ടർ 21: സുജയ്​ ദത്ത (1.5), അങ്കുർ സിങ്​ (1).

കാലിക്കറ്റിന്​ ലോട്​മാൻ
അമേരിക്കയുടെ മറ്റൊരു ലോകചാമ്പ്യൻ ടീമംഗത്തെ സ്വന്തമാക്കിയാണ്​ കാലിക്കറ്റ്​ ഹീറോസി​​​െൻറ ഒരുക്കം. 2015 ലോകകപ്പ്​, 2014 വേൾഡ്​ ലീഗ്​, 2008 പാൻ അമേരിക്ക എന്നിവർ സ്വർണം നേടിയ ലോട്​മാൻ സർവുകളുടെയും ഹിറ്റുകളുടെയും സൂപ്പർമാനായാണ്​ കാലിക്കറ്റിനൊപ്പം ചേരുന്നത്​. മലയാളി താരം സി.കെ. രതീഷിനാണ്​ ടീം ഏറ്റവും കൂടുതൽ കാശിറക്കിയത്​ (9.8 ലക്ഷം).

ടീം കാലിക്കറ്റ്​
​െഎക്കൺ: ജെറോം വിനീത്​ (8 ലക്ഷം).
വിദേശം: പോൾ ലോട്​മാൻ (അമേരിക്ക)
സീനിയർ ഇന്ത്യൻ: അജിത്​ ലാൽ (8.6), കാർത്തിക്​ (5.8).
നാഷനൽ: സി.കെ. രതീഷ്​ (9.8), വിപുൽ കുമാർ (3), എൽ.എം മനോജ്​ (3), നവീൻ കുമാർ (1), ജിതു തോമസ്​ (1).
അണ്ടർ 21: ഗഗൻ കുമാർ (1), സഞ്​ജയ്​ (1).


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsPro Volleyball Auction
News Summary - Pro Volleyball Auction- Sports news
Next Story