വി​ജ​യം റാ​ഞ്ചി ബ്ലാ​ക്ക് ഹോ​ക്ക്സ്

പ്രോ ​വോ​ളി​യി​ൽ യു ​മും​ബ​യു​ടെ സ്​​മാ​ഷെ​ടു​ക്കു​ന്ന ബ്ലാ​ക്​ ഹോ​ക്​​സ്​ ഹൈ​ദ​രാ​ബാ​ദ്​ താ​ര​ങ്ങ​ൾ (-ബൈ​ജു കൊ​ടു​വ​ള്ളി)
കൊ​ച്ചി: ര​ണ്ടു ത​വ​ണ പി​ന്നി​ലാ​യ​ശേ​ഷം തി​രി​ച്ചു വ​ന്ന ബ്ലാ​ക്ക് ഹോ​ക്ക്സ് ഹൈ​ദ​രാ​ബാ​ദി​ന് പ്രോ ​വോ​ളി ലീ​ഗി​ൽ നാ​ട​കീ​യ ജ​യം. യു ​മും​ബ വോ​ളി​യെ 3-2ന് ​കീ​ഴ​ട​ക്കി​യാ​ണ് ഹൈ​ദ​രാ​ബാ​ദി​​െൻറ കു​തി​പ്പ്. സ്കോ​ർ: 13-15, 15-11, 7-15, 15-14, 15-11. പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ അ​ഞ്ചു ക​ളി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യ ബ്ലാ​ക്ക് ഹോ​ക്ക്സ് ര​ണ്ടു വി​ജ​യ​മ​ട​ക്കം നാ​ലു പോ​യ​ൻ​റ​ു​മാ​യി സെ​മി പ്ര​തീ​ക്ഷ നി​ല​നി​ർ​ത്തി. മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് യു ​മും​ബ​ക്ക് പോ​യ​​െൻറാ​ന്നും നേ​ടാ​നാ​യി​ട്ടി​ല്ല.

ബു​ധ​നാ​ഴ്ച കൊ​ച്ചി​യി​ലെ അ​വ​സാ​ന ലീ​ഗ് മ​ത്സ​ര​ത്തി​ൽ, കാ​ലി​ക്ക​റ്റ് ഹീ​റോ​സ് അ​ഹ്​​മ​ദാ​ബാ​ദ് ഡി​ഫ​ൻ​ഡേ​ഴ്സി​നെ നേ​രി​ടും. ലീ​ഗി​ലെ പ​തി​വു​തെ​റ്റി​ക്കാ​തെ ഹൈ​ദ​രാ​ബാ​ദാ​ണ് അ​ക്കൗ​ണ്ട് തു​റ​ന്ന​തെ​ങ്കി​ലും യു ​മും​ബ​യും വി​ടാ​തെ പി​ന്തു​ട​ർ​ന്നു. വി​ദേ​ശ താ​രം അ​ല​ക്സാ​ണ്ട​ർ ബേ​ഡ​ർ സൂ​പ്പ​ർ സ​ർ​വ​ട​ക്കം വ​ഴ​ങ്ങി നാ​ലു പോ​യ​ൻ​റാ​ണ് സെ​റ്റി​​െൻറ ആ​ദ്യ പ​കു​തി​യി​ൽ മും​ബൈ ടീ​മി​ന് സ​മ്മാ​നി​ച്ച​ത്. സൂ​പ്പ​ർ പോ​യ​ൻ​റു​ക​ൾ ഇ​രു ടീ​മു​ക​ൾ​ക്കും കി​ട്ടി​യി​രു​ന്നു. ഒ​ടു​വി​ൽ ശു​ഭം ചൗ​ധ​രി​യു​ടെ സ്മാ​ഷി​ൽ ആ​ദ്യ സെ​റ്റ് യു ​മും​ബ​ക്ക് ശു​ഭ​മാ​യി തീ​ർ​ന്നു. സ്കോ​ർ: 15-13.

ര​ണ്ടാം സെ​റ്റി​ൽ ഹൈ​ദ​രാ​ബാ​ദ് ക​ട്ട​ക്കു​ക​ട്ട നി​ന്നു. ഇ​ട​വേ​ള​യി​ൽ ബ്ലാ​ക്ക് ഹോ​ക്ക്സ് 8-7ന് ​ലീ​ഡി​ലാ​യി​രു​ന്നു. അ​ശ്വ​ൽ റാ​യും കേ​ര​ള​ത്തി​​െൻറ സെ​റ്റ​ർ മു​ത്തു​സ്വാ​മി​യും അ​റ്റാ​ക്ക​ർ റെ​യ്സ​ൻ ബെ​ന്ന​റ്റ് റി​ബ​ലോ​യും ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ങ്ങ​ൾ ന​ട​ത്തി 11-15ന് ​ര​ണ്ടാം സെ​റ്റ് നേ​ടി. മൂ​ന്നാം സെ​റ്റി​​െൻറ ഇ​ട​വേ​ള​യി​ൽ  മുംബ മു​ന്നി​ലെ​ത്തി​ (8-3). ഫോ​ർ പൊ​സി​ഷ​നി​ൽ​നി​ന്ന് തു​ട​ര​ൻ സ്മാ​ഷു​ക​ൾ ഹൈ​ദ​രാ​ബാ​ദ് കോ​ർ​ട്ടി​ൽ പ​തി​ച്ച​േ​താ​ടെ മും​ബ അ​നാ​യാ​സം ജ​യി​ച്ചു.

നാ​ലാം സെ​റ്റി​ൽ 10-10ന് ​ഒ​പ്പം നി​ൽ​ക്കു​മ്പോ​ൾ സൂ​പ്പ​ർ സ​ർ​വ് വ​ഴ​ങ്ങേ​ണ്ടി​വ​ന്ന ഹൈ​ദ​രാ​ബാ​ദി​ന് 11-13ൽ ​നി​ൽ​ക്കെ സൂ​പ്പ​ർ പോ​യ​ൻ​റ്​ കി​ട്ടി. 14-14ൽ ​ഹൈ​ദ​രാ​ബാ​ദി​​െൻറ അ​മി​ത് കു​മാ​റി​​െൻറ ത​ക​ർ​പ്പ​ന​ടി മും​ബ​യു​ടെ ദീ​പേ​ഷ് സി​ഹ്ന​യും വി​നീ​ത് കു​മാ​റും ബ്ലോ​ക്ക്​ ചെ​യ്​​ത​ത് പു​റ​ത്തേ​ക്കു​പോ​യ​ത് ഹൈ​ദ​രാ​ബാ​ദി​ന് ജീ​വ​ൻ ന​ൽ​കി. ക​ളി അ​ഞ്ചാം സെ​റ്റി​ലേ​ക്ക് നീ​ണ്ടു. ക്യാ​പ്റ്റ​ൻ കാ​ഴ്സ​ൻ ക്ലാ​ർ​ക്കി​​െൻറ​യും അ​ല​ക്സാ​ണ്ട​ർ ബേ​ഡ​റി​​െൻറ​യും പോ​രാ​ട്ടം അ​ഞ്ചാം സെ​റ്റി​ൽ ഹൈ​ദ​രാ​ബാ​ദി​ന് 15-11ന് ​മ​ത്സ​രം നേ​ടി​ക്കൊ​ടു​ത്തു.
Loading...
COMMENTS