Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightമൂ​ന്നാം ജ​യ​ത്തോ​ടെ...

മൂ​ന്നാം ജ​യ​ത്തോ​ടെ കൊ​ച്ചി ബ്ലൂ ​സ്പൈ​ക്കേ​ഴ്സി​െൻറ കു​തി​പ്പ്

text_fields
bookmark_border
മൂ​ന്നാം ജ​യ​ത്തോ​ടെ കൊ​ച്ചി ബ്ലൂ ​സ്പൈ​ക്കേ​ഴ്സി​െൻറ കു​തി​പ്പ്
cancel
camera_alt??????????????????? ????????????????? ?????????????? ?????????? ???????????????? ??????
കൊ​ച്ചി: പ്രോ ​വോ​ളി ലീ​ഗി​ൽ പ്ലേ​ഓ​ഫ് സാ​ധ്യ​ത വ​ര്‍ണാ​ഭ​മാ​ക്കി കൊ​ച്ചി ബ്ലൂ ​സ്പൈ​ക്കേ​ഴ്സി​ന് ഹൈ​ദ​ രാ​ബാ​ദ് ബ്ലാ​ക്ക്​​ ഹോ​ക്​​സി​നെ​തി​രെ ജ​യം. 3-2നാ​യി​രു​ന്നു നീ​ല​പ്പ​ട​യു​ടെ മു​ന്നേ​റ്റം. സ്കോ​ർ: 12-15, 15-11, 15 -12, 15-10, 14-15. ഹൈ​ദ​രാ​ബാ​ദി​​െൻറ ബ്ലോ​ക്ക​ര്‍ അ​ശ്വ​ല്‍ റാ​യ് 15 പോ​യ​ൻ​റു​മാ​യി മി​ക​ച്ചു​നി​ന്നു. കൊ​ച്ചി​യു​ടെ ഡേ​വി​ഡ് ലീ​യും പ്ര​ഭാ​ക​ര​നും 12 പോ​യ​ൻ​റ്​ വീ​തം നേ​ടി.

ലീ​യാ​ണ് ക​ളി​യി​ലെ കേ​മ​ൻ. കൊ​ച്ചി മൂ​ന്നു ക​ളി​ക​ളി​ല്‍നി​ന്ന് ആ​റു പോ​യ​ൻ​റു​മാ​യി ഒ​ന്നാം സ്ഥാ​ന​െ​ത്ത​ത്തി. വോ​ളി​പ്രേ​മി​ക​ള്‍ കാ​ത്തി​രി​ക്കു​ന്ന പോ​രാ​ട്ട​ത്തി​ല്‍ ശ​നി​യാ​ഴ്ച കൊ​ച്ചി ടീം ​കാ​ലി​ക്ക​റ്റ് ഹീ​റോ​സി​നെ നേ​രി​ടും. ഹൈ​ദ​രാ​ബാ​ദ് ആ​ദ്യ സെ​റ്റി​ൽ കൊ​ച്ചി​യു​ടെ മി​ക​വി​ന് മു​ന്നി​ൽ പ​ത​റി​യി​ല്ല. പ​തി​വു​പോ​ലെ ക്യാ​പ്റ്റ​ൻ കാ​ഴ്സ​ൻ ക്ലാ​ർ​ക്കി​​െൻറ സ്പൈ​ക്കാ​യി​രു​ന്നു ഹൈ​ദ​രാ​ബാ​ദി​​െൻറ വ​ജ്രാ​യു​ധം.

ര​ണ്ടാം സെ​റ്റി​ൽ കൊ​ച്ചി പ്ര​തി​രോ​ധം ക​ടു​ക​ട്ടി​യാ​ക്കി. പ്ര​ഭാ​ക​ര​​െൻറ ത​ക​ർ​പ്പ​ൻ ഫോ​മും നീ​ല​പ്പ​ട​ക്ക്​ പോ​യ​ൻ​റു​ക​ൾ നേ​ടി​ക്കൊ​ടു​ത്തു. മൂ​ന്നാം സെ​റ്റി​ൽ 4-2ന് ​മു​ന്നി​ലാ​യി​രു​ന്ന ഹൈ​ദ​രാ​ബാ​ദ് പി​ന്നീ​ട് ഉ​ഴ​പ്പി. സു​രേ​ഷ് കൊ​യ്വാ​ളും ലീ​യും മൂ​ന്നാം സെ​റ്റി​ൽ ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു. നാ​ലാം സെ​റ്റി​ൽ മ​ല​യാ​ളി താ​രം മ​നു ജോ​സ​ഫി​​െൻറ ത​ക​ർ​പ്പ​ൻ ഫോ​മാ​ണ് കൊ​ച്ചി​യെ ജ​യ​ത്തി​ലെ​ത്തി​ച്ച​ത്. അ​ഞ്ചാം സെ​റ്റി​ല്‍ വീ​റു​റ്റ​പോ​രാ​ട്ട​ത്തി​ലൂ​ടെ ഹൈ​ദ​രാ​ബാ​ദ് വി​ജ​യം നേ​ടു​ക​യാ​യി​രു​ന്നു.ഇ​ന്ന​ത്തെ ക​ളി: കാ​ലി​ക്ക​റ്റ് ഹീ​റോ​സ് Vs കൊ​ച്ചി ബ്ലൂ ​സ്പൈ​ക്കേ​ഴ്സ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:volleyballmalayalam newssports newscalicut heroespro volley league
News Summary - pro volley league- Sports news
Next Story