Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightകാ​ലി​ക്ക​റ്റി​െൻറ...

കാ​ലി​ക്ക​റ്റി​െൻറ ഹീറോ

text_fields
bookmark_border
കാ​ലി​ക്ക​റ്റി​െൻറ ഹീറോ
cancel
കൊ​ച്ചി: ത​ക​ർ​പ്പ​ൻ ഫോ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ മ​ല​യാ​ളി യു​വ​താ​രം സി. ​അ​ജി​ത്ത് ലാ​ൽ പ്രോ ​വോ​ളി​യി​ൽ അ​ര​ങ്ങേ​റ്റം ഗം​ഭീ​ര​മാ​ക്കി. ചെ​ന്നൈ സ്പാ​ർ​ട്ട​ൻ​സി​നെ​തി​രെ 4-1 ന് ​കാ​ലി​ക്ക​റ്റ് ഹീ​റോ​സ് ജ​യി​ച്ചു ക​യ​റി​യ​പ്പോ​ൾ ഹീ​റോ​യാ​യ​ത് ഈ 22 ​കാ​ര​ൻ ത​ന്നെ​യാ​യി​രു​ന്നു. ടീ​മി​​​െൻറ വി​ജ​യ​ത്തി​ലും ത​നി​ക്ക് കി​ട്ടി​യ ‘ക​ളി​യി​ലെ കേ​മ​ൻ’ പ​ദ​വി​യി​ലും തി​ക​ച്ചും ഹാ​പ്പി​യാ​ണ് അ​ജി​ത്ത്. ആ​ദ്യ ക​ളി​യാ​യ​തി​നാ​ൽ സ്വാ​ഭാ​വി​ക​മാ​യ പ​രി​ഭ്ര​മ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് താ​രം പ​റ​യു​ന്നു. മ​ത്സ​രം തു​ട​ങ്ങി​യ​തോ​ടെ ടെ​ൻ​ഷ​നെ​യെ​ല്ലാം ക​ള​ത്തി​ന് പു​റ​ത്തി​രു​ത്തി അ​ജി​ത് ലാ​ൽ നി​റ​ഞ്ഞാ​ടി. ക​ളി ശൈ​ലി​യി​ലും മാ​റ്റം പ്ര​ക​ട​മാ​യി​രു​ന്നു.

ഔ​ട്ട്സൈ​ഡ് ഹി​റ്റ​ർ എ​ന്ന രീ​തി​യി​ലാ​ണ് അ​ജി​ത് പോ​യ​ൻ​റു​ക​ൾ വാ​രി​ക്കൂ​ട്ടി​യ​ത്. 14 പോ​യ​ൻ​റു​ക​ളാ​ണ് ടീ​മി​ന് ഈ ​അ​റ്റാ​ക്ക​റു​ടെ സം​ഭാ​വ​ന. ഇ​തി​ലൊ​ന്ന് ത​ക​ർ​പ്പ​ൻ ബ്ലോ​ക്കി​ലൂ​ടെ നേ​ടി​യ​താ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം കോ​ഴി​ക്കോ​ട്ട് ന​ട​ന്ന ദേ​ശീ​യ സീ​നി​യ​ർ ചാ​മ്പ്യ​ൻ​ഷി​പ്പി​​​െൻറ ഫൈ​ന​ലി​ൽ കേ​ര​ള​ത്തെ കി​രീ​ട​ത്തി​ലേ​ക്ക് തോ​ളി​ലേ​റ്റി​യ അ​ജി​ത്തി​ന് ഇ​ക്ക​ഴി​ഞ്ഞ സീ​സ​ണി​ൽ അ​തേ പ്ര​ക​ട​നം ആ​വ​ർ​ത്തി​ക്കാ​നാ​യി​രു​ന്നി​ല്ല.
സ്പൈ​ക്കി​ങ്ങി​​​െൻറ ഉ​യ​ര​ത്തി​ല​ട​ക്കം കൂ​ടു​ത​ൽ മി​ക​വ് കാ​ട്ടു​ന്ന യു​വ​താ​ര​ത്തി​ന് ടീം ​മ​​െൻറ​റും കൊ​ച്ചി ബി.​പി.​സി.​എ​ല്ലി​ലെ സീ​നി​യ​ർ താ​ര​വു​മാ​യ ഇ.​കെ. കി​ഷോ​ർ കു​മാ​റി​​​െൻറ പി​ന്തു​ണ​യും വി​ല​പ്പെ​ട്ട​താ​ണ്. ക്യാ​പ്റ്റ​ൻ ജെ​റോം വി​നീ​തും കാ​ലി​ക്ക​റ്റ് ഹീ​റോ​സ് ഉ​ട​മ പി.​ടി സ​ഫീ​റ​ട​ക്ക​മു​ള്ള​വ​രും ക​ട്ട സ​പ്പോ​ർ​ട്ടാ​ണ്.

അ​മേ​രി​ക്ക​ൻ താ​രം പോ​ൾ ലോ​ട്ട്മാ​നും കോം​ഗോ​യു​ടെ ബ്ലോ​ക്ക​ർ ഇ​ലൗ​നി​യും ന​ൽ​കു​ന്ന ഉ​പ​ദേ​ശ​ങ്ങ​ളും അ​ജി​ത് ലാ​ൽ മാ​നി​ക്കു​ന്നു. ക​ട​വ​ന്ത്ര സ്​​റ്റേ​ഡി​യ​ത്തി​ലെ ഗാ​ല​റി​യി​ൽ ആ​വേ​ശം വി​ത​റി​യ ചെ​മ്പ​ട​യു​ടെ ആ​രാ​ധ​ക​രെ​യും മ​റ​ക്കാ​നാ​വി​ല്ല. ചൊ​വ്വാ​ഴ്ച യു ​മും​ബ​ക്കെ​തി​രെ​യും കാ​ലി​ക്ക​റ്റ് ഹീ​റോ​സി​ന് മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:volleyballmalayalam newssports newscalicut heroespro volley league
News Summary - pro volley league- Sports news
Next Story