Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രോ വോളി: കാലിക്കറ്റ് ഹീറോസ് തയാർ
text_fieldsbookmark_border
കോഴിക്കോട്: പ്രഥമ പ്രോ വോളി ലീഗിൽ കോഴിക്കോടൻ കരുത്തുമായി അങ്കത്തിനിറങ്ങുന്ന കാലിക്കറ്റ് ഹീറോസ് ടീം അവതരിച്ചു. അമേരിക്കയുടെ സൂപ്പർ താരം പോൾ ലോട്ട്മാനും കോംഗോയുടെ ദേശീയതാരമായ ഇലൗനി എൻഗംപൗരുവുമടങ്ങിയ കാലിക്കറ്റ് ഹീറോസ് ടീമിനെയാണ് കോഴിക്കോട്ട് നടന്ന ചടങ്ങിൽ അവതരിപ്പിച്ചത്.
മുൻ കേരള ക്യാപ്റ്റനും അന്താരാഷ്ട്ര താരവുമായ ജെറോം വിനീതാണ് ‘ചെമ്പട’യുടെ നായകൻ. എറണാകുളം ബി.പി.സി.എല്ലിൽ ജെറോമിനൊപ്പം കളിക്കുന്ന ഇൻറർനാഷനൽ അജിത്ത് ലാൽ, സൂപ്പർ ലിബറോ സി.കെ. രതീഷ്, ദേശീയ വോളി ജേതാക്കളായ കർണാടകയുടെ നായകൻ കാർത്തിക്, നവീൻ കുമാർ, വിപുൽ കുമാർ, മനോജ് ലക്ഷ്മിപുരം മഞ്ജുനാഥ, ജിത്തു തുടങ്ങിയ 14 താരങ്ങളാണ് ടീമിലുള്ളത്. സജാദ് ഹുസൈൻ മാലിക്കാണ് പരിശീലകൻ. ഇ.കെ. കിഷോർ മെൻറായി ടീമിനൊപ്പമുണ്ട്.
അടുത്ത സീസണിലെ മത്സരങ്ങൾക്ക് കോഴിക്കോടും വേദിയാവുമെന്ന് ബേസ്ലൈൻ വെൻഞ്ചേഴ്സ് പ്രതിനിധി യാഷ് പറഞ്ഞു. ഫെബ്രുവരി രണ്ടിന് കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്േറ്റഡിയത്തിൽ പ്രോ വോളിയുടെ പ്രാഥമിക മത്സരങ്ങൾ നടക്കും. കാലിക്കറ്റ് ടീം ഒന്നിന് െകാച്ചിയിലേക്ക് തിരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story