ഷൂ​ട്ടി​ങ്​: ചി​ങ്കി യാ​ദ​വി​ന്​ ഒ​ളി​മ്പി​ക്​​സ്​ യോ​ഗ്യ​ത

00:10 AM
09/11/2019
chinki-yadav-81119.jpg

ദോ​ഹ: ഏ​ഷ്യ​ൻ ഷൂ​ട്ടി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ലൂ​ടെ ഇ​ന്ത്യ​ക്ക്​ മ​റ്റൊ​രു ഒ​ളി​മ്പി​ക്​​സ്​ ബ​ർ​ത്ത്​ കൂ​ടി. വ​നി​ത​ക​ളു​ടെ 25 മീ​റ്റ​ർ പി​സ്​​റ്റ​ൾ വി​ഭാ​ഗ​ത്തി​ൽ മ​ധ്യ​പ്ര​ദേ​ശു​കാ​രി ചി​ങ്കി യാ​ദ​വാ​ണ്​ ഒ​ളി​മ്പി​ക്​ ബ​ർ​ത്തു​റ​പ്പി​ച്ച​ത്. ​ക്വാ​ളി​ഫ​യി​ങ്​ റൗ​ണ്ടി​ൽ 588 പോ​യ​ൻ​റ്​ ​നേ​ടി​യാ​യി​രു​ന്നു ലോ​ക​ജൂ​നി​യ​ർ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ വെ​ങ്ക​ല മെ​ഡ​ൽ ജേ​താ​വി​​െൻറ കു​തി​പ്പ്. എ​ന്നാ​ൽ, ഫൈ​ന​ൽ റൗ​ണ്ടി​ൽ ചി​ങ്കി​ക്ക്​ ഈ ​പ്ര​ക​ട​നം ആ​വ​ർ​ത്തി​ക്കാ​നാ​യി​ല്ല.

ആ​റാം സ്ഥാ​ന​ത്താ​യി​രു​ന്നു ഇ​വ​ർ. 25 മീ. ​പി​സ്​​റ്റ​ൾ വി​ഭാ​ഗ​ത്തി​ൽ ​ഒ​ളി​മ്പി​ക്​ യോ​ഗ്യ​ത നേ​ടു​ന്ന ര​ണ്ടാം ഇ​ന്ത്യ​ക്കാ​രി​യാ​ണ്​ ചി​ങ്കി. റാ​ഹി സ​ർ​നോ​ഭ​ട്​ നേ​ര​ത്തേ യോ​ഗ്യ​ത നേ​ടി​യി​രു​ന്നു. ടോ​ക്യോ 2020ന്​ ​ബ​ർ​ത്തു​റ​പ്പി​ച്ച ഇ​ന്ത്യ​ൻ ഷൂ​ട്ടി​ങ്​ താ​ര​ങ്ങ​ളു​ടെ എ​ണ്ണം 11ആ​യി.

Loading...
COMMENTS