ഓൺലൈൻ ചെസിലൂടെ 4.5 ലക്ഷം രൂപ സമാഹരിച്ച് ആനന്ദും സംഘവും
text_fieldsചെന്നൈ: ഇന്ത്യയിലെ മുൻനിര ചെസ് താരങ്ങളെ അണിനിരത്തി സംഘടിപ്പിച്ച ഓൺലൈൻ ചെസ് ചാമ് പ്യൻഷിപ്പിലൂടെ കോവിഡ് പ്രതിരോധ ഫണ്ടിലേക്ക് ധനശേഖരണം നടത്തി വിശ്വനാഥൻ ആനന്ദ്. ആനന്ദ് ഉൾപ്പെടെ ആറ് മുൻനിര താരങ്ങളാണ് മത്സരിച്ചത്.
ഇതുവഴി സമാഹരിച്ച 4.5 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ‘പി.എം കെയേഴ്സ് ഫണ്ടി’ലേക്കു കൈമാറും. വിദിത് ഗുജറാത്തി, പി. ഹരികൃഷ്ണ, കൊനേരു ഹംപി, ഡി. ഹരിക എന്നിവരാണ് ‘ചെസ് ഡോട്ട് കോം’ വെബ്സൈറ്റ് വഴി നടത്തിയ സൗഹൃദമത്സരത്തിൽ പങ്കെടുത്തത്. കോവിഡ് കാരണം ജർമനിയിൽ കുടുങ്ങിയ ആനന്ദാണ് ആശയം അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
