ഒളിമ്പിക്സ് ടിക്കറ്റ് ലോട്ടറിയാണ് ഭായ്...
text_fieldsടോക്യോ: 2020 ടോക്യോ ഒളിമ്പിക്സിെൻറ ടിക്കറ്റ് സ്വന്തമാക്കുകയെന്നത് ശരിക്കുമൊരു ലോട്ടറിയാണ്. 56 വർഷത്തിനു ശേഷം ജപ്പാൻ മണ്ണിൽ വിരുന്നെത്തുന്ന ഒളിമ്പിക്സ് മാമാങ്കത്തിന് സാക്ഷിയാവാൻ കൊതിക്കാത്ത നാട്ടുകാരില്ല. കൈയിലുള്ളതിെൻറ പത്തിരട്ടിയോളമാണ് ടിക്കറ്റിന് ആവശ്യക്കാർ എന്നതിനാലാവാം ‘ഒളിമ്പിക്സ് ടിക്കറ്റ് ലോട്ടറി’ എന്ന് സംഘാടകർ വിശേഷിപ്പിക്കുന്നത്.
ബുധനാഴ്ച ടിക്കറ്റ് ലോട്ടറിയുടെ ആദ്യ ഘട്ട നറുക്കെടുപ്പ് കഴിഞ്ഞപ്പോൾ ഒളിമ്പിക്സ് ടിക്കറ്റ് ലഭിച്ചവരെല്ലാം മഹാഭാഗ്യവാന്മാരായി. നവംബർ 13 മുതൽ നവംബർ 26 വരെയായിരുന്നു ആദ്യ ഘട്ടത്തിലെ 10 ലക്ഷം ടിക്കറ്റിനുള്ള അപേക്ഷ ക്ഷണിച്ചത്. ബുധനാഴ്ച പെട്ടിതുറന്നപ്പോൾ കണ്ടത് 23 ദശലക്ഷം അപേക്ഷകർ. അടുത്ത ഘട്ടം വിൽപന ജനുവരി ആദ്യം നടക്കും.
ജൂലൈ 24 മുതൽ ആഗസ്റ്റ് ഒമ്പതുവരെ നടക്കുന്ന ഒളിമ്പിക്സിലെ 339 ഇനങ്ങൾക്കായി 78 ലക്ഷം ടിക്കറ്റുകളാണുള്ളത്. ഇതിെൻറ 70 ശതമാനമാണ് തദ്ദേശീയർക്കായി മാറ്റിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
