ഒളിമ്പിക്സ് ഷൂട്ടിങ്: ആദ്യ ദിനം മെഡലുറപ്പിക്കാൻ ഇന്ത്യ
text_fieldsന്യൂഡൽഹി: അടുത്ത വർഷം ജൂലൈ 25ന് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ടോക്യോയിൽ വേദിയുണരുേമ്പാൾ മെഡൽ സ്വപ്നങ്ങളിലേക്ക് വെടിപൊട്ടിക്കാൻ ഇന്ത്യൻ താരങ്ങളും.
തിങ്കളാഴ്ചയാണ് രാജ്യാന്തര ഷൂട്ടിങ് സ്പോർട്ട് ഫെഡറേഷൻ ഒളിമ്പിക്സ് ഷൂട്ടിങ് മത്സരക്രമം പ്രഖ്യാപിച്ചത്. 25, 26 തീയതികളിൽ നടക്കുന്ന മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധാനംചെയ്ത് പ്രമുഖർ അണിനിരക്കും.
നിലവിലെ ലോക ഒന്നാം നമ്പർ താരം അപൂർവി ചണ്ടേല, ഏഴാം റാങ്ക് അൻജും മൊദ്ഗിൽ എന്നിവർ ആദ്യ ദിനം തന്നെ 10 മീറ്റർ റൈഫിൾ വിഭാഗത്തിൽ ഇറങ്ങും. പുരുഷ വിഭാഗത്തിൽ സൗരഭ് ചൗധരി, അഭിഷേക് വർമ എന്നിവരും ഇറങ്ങുന്നത് അതേ ദിവസം തന്നെ. രണ്ടാം ദിനം മനു ഭാകർ, യശ്വിനി സിങ് ദേസ്വാൾ തുടങ്ങിയവരും കളിച്ചേക്കും.
