ലോക യൂത്ത് ചെസ് ഒളിമ്പ്യാഡ്: നിഹാൽ സരിന് സ്വർണം
text_fieldsതൃശൂർ: അഹമ്മദാബാദിലെ കർണാവതി ക്ലബിൽ തിങ്കളാഴ്ച അവസാനിച്ച ലോക യൂത്ത് ചെസ് ഒളിമ്പ്യാഡിൽ തൃശൂരിൽനിന്നുള്ള നിഹാൽ സരിന് സ്വർണം. നിഹാൽ പ്രതിനിധാനം ചെയ്ത ടീം റഷ്യക്കു പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ നിഹാൽ കളിച്ച മൂന്നാം ബോർഡിലെ നീക്കങ്ങൾ വിലയിരുത്തിയാണ് സ്വർണ മെഡലിന് അർഹത നിശ്ചയിച്ചത്. ‘ഇന്ത്യ ഗ്രീൻ’എന്ന മൂന്നാം ടീമിലാണ് നിഹാൽ കരുക്കൾ നീക്കിയത്.
തൃശൂർ ദേവമാത പബ്ലിക് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയായ നിഹാൽ ഏറ്റവും പ്രായം കുറഞ്ഞ ഇൻറർനാഷനൽ മാസ്റ്റർമാരിൽ ഒരാളാണ്. ഡോക്ടർ ദമ്പതികളായ സരിേൻറയും ഷിജിേൻറയും മകനാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
