Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightദേശീയ വനിതാ...

ദേശീയ വനിതാ ബാസ്കറ്റ്ബാള്‍ ജേതാക്കള്‍ക്ക് സ്വീകരണമൊരുക്കി 1984ലെ ചാമ്പ്യന്മാരത്തെി

text_fields
bookmark_border
ദേശീയ വനിതാ ബാസ്കറ്റ്ബാള്‍ ജേതാക്കള്‍ക്ക് സ്വീകരണമൊരുക്കി 1984ലെ ചാമ്പ്യന്മാരത്തെി
cancel
camera_alt1984-85??? ????? ???? ?????????????? ?????? ????? ??? ????????? ??????? ?????? ????? ????????? ??????? ???????? ??????? ???????????? ??????????? ?????????????????? ???????????? ???? ???????????????????
കൊച്ചി: 32 വര്‍ഷത്തെ ഇടവേള, രണ്ട് തലമുറകള്‍, രണ്ട് കിരീടം... ഓര്‍മകള്‍ പങ്കുവെച്ച് അവര്‍ ഒത്തുകൂടുകയായിരുന്നു. 1984-85ല്‍ കേരളത്തിനായി ആദ്യ ദേശീയ വനിതാ ബാസ്കറ്റ്ബാള്‍ കിരീടം നേടിയ താരങ്ങളും 2017ല്‍ കേരളമണ്ണിലേക്ക് വീണ്ടും കിരീടമത്തെിച്ചവരുമാണ് കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഒത്തുചേര്‍ന്നത്.  

പഴയ തലമുറയില്‍ വേലിയേറ്റംപോലെ സുവര്‍ണകാലം ഓരോരുത്തരുടെയും മനസ്സുകളില്‍ അലയടിച്ചു. ജീവന്‍ പൊലിഞ്ഞ ക്യാപ്റ്റന്‍ ഡോ. രാജി തമ്പിയുടെ ഓര്‍മ കണ്ണീരിന്‍െറ നനവ് പടര്‍ത്തി. അന്നത്തെ ടീമിന്‍െറ ശക്തിയായിരുന്ന മോളി അഗസ്റ്റിന്‍, പഴയകാലത്തെ തിരിച്ചുകൊണ്ടുവന്നു. കട്ടക്കിലെ ബരാമതി സ്റ്റേഡിയത്തില്‍ പഞ്ചാബിനെ മലര്‍ത്തിയടിച്ച് ആദ്യ കിരീടമുയര്‍ത്തുമ്പോള്‍ പിറന്ന ചരിത്രം ഇന്നലെയെന്നപോലെ ഓരോരുത്തരിലുമുണരുകയായിരുന്നു. അമിത പ്രതീക്ഷകളില്ലാതെ കട്ടക്കിലെ തണുപ്പിലേക്ക് വണ്ടികയറിയ താരങ്ങളുടെ പ്രകടനവും പരിശീലകന്‍ അലക്സാണ്ടര്‍ മാത്യുവിന്‍െറ പിഴക്കാത്ത കളിതന്ത്രങ്ങളും മോളിയുടെ വാക്കുകളില്‍ നിറഞ്ഞു. അന്നത്തെ ടീമില്‍ അംഗങ്ങളായിരുന്ന എമിലി കെ. മാത്യു, ജോഷ്യമ്മ ജോര്‍ജ്, റെന്നി എം. വിന്‍സെന്‍റ്, ഷീബാമ്മ അഗസ്റ്റിന്‍, ബിന്ദു രാജപ്പന്‍, മേഴ്സിയമ്മ സെബാസ്റ്റ്യന്‍, ആന്‍സി മാത്യു, ജയകുമാരി എന്നിവര്‍ ഒത്തുചേരലിനത്തെി. ഡോ. നിഷയും പ്രസന്ന ജയശങ്കറും എത്തിയില്ല. മുന്‍ രാജ്യാന്തര താരങ്ങളായ ലീലാമ്മ സന്തോഷ്, ആര്‍. ഇന്ദുലേഖ, ബിനു ചെറിയാന്‍ എന്നിവരുമുണ്ടായിരുന്നു. മോളി അഗസ്റ്റിന്‍ ഇപ്പോള്‍ സതേണ്‍ റെയില്‍വേയിലും ബിന്ദു രാജപ്പന്‍ ഇസ്റ്റേണ്‍ റെയില്‍വേയിലുമാണ് ജോലിചെയ്യുന്നത്. മറ്റുള്ളവര്‍ ഫാക്ട് ജീവനക്കാരും.

‘32 വര്‍ഷങ്ങള്‍ക്കുശേഷമാണ് കിരീടം നേടുന്നതെന്ന ധാരണ ഫൈനലിന് തൊട്ടുമുമ്പുവരെയുണ്ടായിരുന്നില്ല. ആദ്യ ക്വാര്‍ട്ടറില്‍ എതിരാളികളായ തെലുങ്കാനയായിരുന്നു മുന്നില്‍. എന്നാല്‍, ടൈംഒൗട്ടില്‍ നിങ്ങളെ കാത്തിരിക്കുന്നത് ചരിത്രമാണെന്ന ലീലാമ്മ സന്തോഷിന്‍െറ വാക്കുകളും പരിശീലകന്‍ ആന്‍റണി സ്റ്റീഫന്‍െറ ഉപദേശങ്ങളും ഊര്‍ജമായി’ -ക്യാപ്റ്റന്‍ ആതിര ചെറുചിരിയോടെ പറഞ്ഞു. ആതിരയെക്കൂടാതെ പി.എസ്. ജീന, പി.എസ്. നീനുമോള്‍, പി.ജി. അഞ്ജന, കെ.എസ്. പൂജമോള്‍, നിമ്മി ജോര്‍ജ്, ഗ്രിമ മെര്‍ലിന്‍ വര്‍ഗീസ്, ചിപ്പി മാത്യു, മിന്നു മരിയ റോയ്, ജി. റോജമോള്‍, കവിത ജോസ് എന്നിവരും ചടങ്ങിനത്തെി. ജില്ല ബാസ്കറ്റ്ബാള്‍ അസോസിയേഷന്‍െറയും റീജനല്‍ സ്പോര്‍ട്സ് സെന്‍ററിന്‍െറയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മുതിര്‍ന്ന താരങ്ങളെ ആദരിക്കുകയും കിരീടം നേടിയ ടീം അംഗങ്ങള്‍ക്ക് പുരസ്കാരം നല്‍കുകയും ചെയ്തു.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national women basketball
News Summary - national women basketball
Next Story