ദേശീയ സീനിയർ വോളി: കേരള ടീം പ്രഖ്യാപിച്ചു
text_fieldsമലപ്പുറം: ഡിസംബർ 25 മുതൽ ജനുവരി രണ്ടുവരെ ഭുവനേശ്വറിൽ നടക്കുന്ന 68ാമത് ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിനുള്ള കേരളത്തിെൻറ പുരുഷ-വനിതാ ടീമിനെ പ്രഖ്യാപിച്ചു. പുരുഷ ടീം: എം. മുത്തുസ്വാമി, എൻ. ജിതിൻ, അഖിൻജാസ്, സാരംഗ് ശാന്തിലാൽ, എം. മുഹമ്മദ് ഇഖ്ബാൽ, അജിത് ലാൽ, ഷോൺ ടി. ജോൺ, റഹീം, എറിൻ വർഗീസ്, ജെറോം വിനീത്, ജിബിൻ സെബാസ്റ്റ്യൻ, സി.കെ. രതീഷ് എന്നിവരാണ് അംഗങ്ങൾ. അബ്ദുൽ റസാഖ് ചീഫ് കോച്ച്്.
വനിതാ ടീം: ജിനി കെ.എസ്, അശ്വതി ഇ, സൂര്യ എസ്, അഞ്ജു ബാലകൃഷ്ണൻ, ആൽബിൻ തോമസ്, രേഖ എസ്, ശ്രുതി എം, അഞ്ജലി ബാബു, ശരണ്യ എൻ.എസ്, അനുശ്രീ, മായ തോമസ്, അശ്വതി രവീന്ദ്രൻ. ഡോ. സദാനന്ദനാണ് പരിശീലകൻ. ഇടുക്കിയിലെ കരിങ്കുന്നത്ത് നടന്ന സംസ്ഥാന സീനിയർ വോളി ചാമ്പ്യൻഷിപ്പിൽ നിന്നാണ് കേരള ടീമിനെ തെരഞ്ഞെടുത്തത്. പുരുഷ -വനിതാ വിഭാഗങ്ങളിൽ നിലവിലെ ജേതാക്കളാണ് കേരളം.
സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ എറണാകുളവും, വനിതകളിൽ തിരുവനന്തപുരവുമാണ് കിരീടമണിഞ്ഞത്.
