ദേശീയ സീനിയർ വോളി: കേരള പുരുഷ ടീം പുറത്ത്
text_fieldsഭുവനേശ്വർ: ഒഡിഷയിലെ ഭുവനേശ്വറിൽ നടക്കുന്ന 68ാമത് ദേശീയ സീനിയർ വോളിബാൾ ചാമ്പ്യ ൻഷിപ്പി കഴിഞ്ഞ വർഷത്തെ ആവർത്തനമായി പുരുഷ ടീം സെമിയിൽ പുറത്ത്. മുൻ ചാമ്പ്യന്മാരായ റെയിൽവേ നേരിട്ടുള്ള സെറ്റിനാണ് കേരളത്തെ മടക്കി അയച്ചത്. സ്കോർ: 25-23, 25-21, 25-23. മൂന്ന് സെറ്റും പൊരുതിക്കളിച്ചെങ്കിലും കാക്ക പ്രഭാകരനും അശ്വൽ റായും മനു ജോസഫും നടത്തിയ പോരാട്ടത്തിന് മുന്നിൽ കേരളത്തിന് അടിതെറ്റി.
2018ൽ കോഴിക്കോട്ട് നടന്ന ചാമ്പ്യൻഷിപ്പിൽ കിരീടമണിഞ്ഞതിനു പിന്നാലെ തുടർച്ചയായി രണ്ടാം തവണയാണ് കേരളം സെമിയിൽ പുറത്താവുന്നത്. ഇന്നത്തെ കലാശപ്പോരാട്ടത്തിൽ റെയിൽവേ തമിഴ്നാടിനെ നേരിടും. വൈകീട്ട് നാലിനാണ് മത്സരം. നിലവിലെ ചാമ്പ്യന്മാരായ കർണാടകയെ (3-1) തോൽപിച്ചാണ് തമിഴ്നാട് ഫൈനലിൽ കടന്നത്. സ്കോർ: 25-23, 17-25, 25-19, 25-19.
