ദേശീയ സീനിയർ വോളിബോൾ; റെയിൽവേയെ അട്ടിമറിച്ച് കേരളാ വനിതകൾ ചാമ്പ്യന്മാർ

19:03 PM
10/01/2019

ചെന്നൈ: ഒടുവിൽ കേരള വനിതകൾ റെയിൽവേയോട്​ കണക്കുതീർത്തു. കഴിഞ്ഞ 10​ വർഷമായി ഫൈനലിൽ തങ്ങളെ തോൽപിച്ചുകൊണ്ടിരുന്ന മലയാളി താരങ്ങൾതന്നെ അമരത്തുള്ള റെയിൽവേ ടീമിനെ അഞ്ച്​ സെറ്റ്​ നീണ്ട പോരാട്ടത്തിൽ കെട്ടുകെട്ടിച്ച്​ കേരളം 11ാം തവണ ദേശീയ വോളിബാളിൽ വനിത ചാമ്പ്യൻപട്ടം കരസ്ഥമാക്കി. സ്​കോർ: 20-25, 25-17, 17-25, 25-19, 15-8. 


കേരളത്തി​​െൻറ ആദ്യ ട്രോഫി 1971-72ൽ കെ.സി. ഏലമ്മയുടെ നേതൃത്വത്തിലായിരുന്നു. 2007-08ൽ അശ്വനി എസ്​. കുമാറി​​െൻറ നായകത്വത്തിൽ കിരീടം നേടിയശേഷം നടന്ന എല്ലാ ദേശീയ വോളി ചാമ്പ്യൻഷിപ്പിലും ഫൈനലിൽ റെയിൽവേക്കു​ മുന്നിൽ ​അടിതെറ്റാനായിരുന്നു കേരളത്തി​​െൻറ വിധി. അതിനെല്ലാം കണക്കുതീർക്കുന്നതും കഴിഞ്ഞവർഷം സ്വന്തംതട്ടകത്തിൽ കോഴിക്കോട്ട്​ വിജയത്തിനടുത്തെത്തിയിട്ടും കിരീടം കൈവിട്ടതി​​െൻറ നിരാശ തീർക്കുന്നതുമായി ഇത്തവണത്തെ ജയം. ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക്​ പിറകിൽനിന്ന ശേഷമായിരുന്നു വിജയമെന്നത്​ മാധുര്യം കൂട്ടുന്നു. 33 തവണ കിരീടം ചൂടിയിട്ടുള്ള ടീമാണ്​ റെയിൽവേ.

67ാമത്​ ദേശീയ വോളി ചാമ്പ്യൻഷിപ്പി​​െൻറ ഫൈനൽ ദിവസത്തിന്​ ​ചെന്നൈ നെഹ്​റു സ്​റ്റേഡിയത്തിൽ അരങ്ങു​ണർന്ന നിമിഷങ്ങളിലും കേരളം അത്ഭുതം കാണിക്കുമെന്ന്​ കാണികൾ പ്രതീക്ഷിച്ചിരുന്നില്ല. കേരളം പൊരുതിയെങ്കിലും 25-20ന്​ റെയിൽവേ ആദ്യ സെറ്റ്​ പിടിച്ചതോടെ പതിവ്​ തിരക്കഥതന്നെയെന്ന്​ ഏവരും കരുതി. എന്നാൽ, രണ്ടാം സെറ്റിൽ തകർപ്പൻ കളിയുമായി 25-17ന്​ കേരളം തിരിച്ചടിച്ചു. മൂന്നാം സെറ്റ്​ അതേ സ്​കോറിന്​ റെയിൽവേ നേടിയതോടെ കളി തീരുമാനമായി എന്നു തോന്നിച്ചു. എന്നാൽ, കേരള വനിതകൾ തളർന്നില്ല. വർധിതവീര്യത്തോടെ ആഞ്ഞടിച്ച കേരളം 25-19ന്​ നാലാം സെറ്റ്​ സ്വന്തമാക്കിയശേഷം അതിനിർണായകമായ അവസാന സെറ്റ്​ 15-8ന്​ അനായാസം സ്വന്തമാക്കി കിരീടവരൾച്ചക്ക്​ വിരാമമിട്ടു. 


സെറ്റർ കെ.എസ്​. ജിനി, ലിബറോ അശ്വതി രവീന്ദ്രൻ, എസ്​. രേഖ, എസ്​. സൂര്യ തുടങ്ങിയവർ തകർത്തുകളിച്ച കേരളത്തി​​െൻറ നായിക കോഴിക്കോട്​ നരിക്കുനി ക​േണ്ടാത്തുപാറക്കാരി ഫാത്തിമ റുക്​സാനയാണ്​. വടകരക്കാരി എം.എസ്​. പൂർണിമ നയിച്ച റെയിൽവേ ടീമിൽ മിനിമോൾ എബ്രഹാം, ടെറിൻ ആൻറണി തുടങ്ങിയ മലയാളികളുമുണ്ടായിരുന്നു. കേരള ടീമി​‍​െൻറ കോച്ച്​ സി.എസ്​. സദാനന്ദനും മാനേജർ സുജാതയുമാണ്​. 

Loading...
COMMENTS