ദേശീയ സ്കൂൾ കായികമേള: കേരളത്തിന് ഓവറോൾ കിരീടം
text_fieldsസംഗ്രൂർ (പഞ്ചാബ്): ദേശീയ സ്കൂൾ അത്ലറ്റിക്സിൽ കേരളത്തിന് ഓവറോൾ കിരീടം. സബ് ജൂനിയർ-ജൂനിയർ വിഭാഗങ്ങളിൽ ഏറെ പിന്നിലായിപ്പോയ കേരളം സീനിയർ വിഭാഗത്തിലെ മിന്നുംപ്രകടനത്തിെൻറ മികവിലാണ് കിരീടം സ്വന്തമാക്കിയത്. മൂന്നുവർഷം മുമ്പ് നിർത്തലാക്കിയ ഓവറോൾ ഇക്കുറി പുനരാരംഭിച്ചപ്പോൾ കേരളത്തെ വെല്ലാൻ ആരുമില്ലാതായി. തുടർച്ചയായി 20ാം തവണയാണ് കൗമാര കായികമേളയിലെ ഈ നേട്ടം.
സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി കേരളം 273 പോയൻറ് നേടിയപ്പോൾ, രണ്ടാമതുള്ള മഹാരാഷ്ട്രക്ക് 247 പോയൻറാണുള്ളത്. സീനിയർ വിഭാഗം പെൺകുട്ടികളിൽ റിലേ ഉൾപ്പെടെ നാലു സ്വർണം നേടിയ കേരളത്തിെൻറ ആൻസി സോജൻ മികച്ച താരമായി.
