Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശീയ ഡൈവിങ് താരം തൂങ്ങി മരിച്ച നിലയിൽ

text_fields
bookmark_border
ദേശീയ ഡൈവിങ് താരം തൂങ്ങി മരിച്ച നിലയിൽ
cancel

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിന്നുള്ള  ദേശീയ ഡൈവിങ് താരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 15കാരിയായ മൗപ്രിയ മിത്രയാണ് മരിച്ചത്. കൊൽക്കത്തയിൽ നിന്നും 50 കിലോ മീറ്റർ അകലെ ബന്ദേലിലെ മാനസ്പൂരിലാണ് സംഭവം.

പ്രണയനൈരാശ്യത്തെ തുടർന്നാണ് ആത്മഹത്യയെന്ന് കരുതുന്നതായി പോലീസ് വ്യക്തമാക്കി. സംഭവ സ്ഥലത്ത് നിന്നും ആത്മഹത്യ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല.

പത്താം ക്ലാസ് വിദ്യാർഥിയായ മൗപ്രിയ 2016ൽ കൊളമ്പോയിൽ നടന്ന ദക്ഷിണ ഏഷ്യൻ അക്വാറ്റിക്സ് ചാമ്പ്യൻഷിപ്പിൽ രണ്ട് മെഡലുകൾ നേടിയിരുന്നു.

നേരത്തേ ജിംനാസ്റ്റിക്കിലൂടെ കരിയർ ആരഭിച്ച മൗപ്രിയ അപകടത്തെ തുടർന്ന് കാലിന് പരിക്കേറ്റതോടെ നീന്തലിലേക്കും ഡൈവിങ്ങിലേക്കും തിരിയുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - National-Level Teen Diver Found Hanging At Home- Sports news
Next Story