Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് നാലാം സ്ഥാനം
text_fieldsbookmark_border
ഹൈദരാബാദ്: ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് നാലാം സ്ഥാനം. കോട്ടല വിജയഭാസ്കര റെഡ്ഡി സ്റ്റേഡിയത്തിൽ നടന്ന 34ാമത് ആൾ ഇന്ത്യ ബുഡോക്കാൻ കരാട്ടേ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളം 64 പോയൻറ് നേടി. ഒമ്പത് സ്വർണ്ണം, ആറ് വെള്ളി, അഞ്ച് വെങ്കലം എന്നിവയടക്കം 20 മെഡലുകളാണ് കേരളത്തിൻെറ കുട്ടികൾ കരസ്ഥമാക്കിയത്.

സ്വർണ്ണജേതാക്കൾക്ക് 2017 ഫെബ്രുവരിയിൽ വിശാഖപട്ടണത്ത് നടക്കുന്ന ദേശീയ ഒാപൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം. 2020ലെ ടോക്യോ ഒളിമ്പിക്സിലെക്ക് യോഗ്യത നേടുന്നത് വിശാഖപട്ടണത്തെ ചാമ്പ്യൻഷിപ്പിലെ പ്രകടനത്തെ വിലയിരുത്തിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
