ഭാര്യയുടെ ആത്മഹത്യ: ദേശീയ കബഡി താരം രോഹിത് ചില്ലാർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദേശീയ കബഡി താരം രോഹിത് ചില്ലാറിനെ മുംബൈയിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യ പ്രേരണക്കുറ്റമാണ് കായികതാരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ന് മുംബൈ കോടതിയിൽ ഇയാളെ ഹാജരാക്കും. പ്രതിയുടെ പിതാവ് വിജയ് സിങ് നേരത്തെ ഡൽഹി കോടതിയിൽ കീഴടങ്ങിയിരുന്നു.
സ്ത്രീധന പീഡനത്തെ തുടർന്നാണ് ഭാര്യ ലളിത വീട്ടിൽ തൂങ്ങിമരിച്ചത്. ആത്മഹത്യയുടെ കാരണങ്ങൾ നിരത്തുന്ന രണ്ടു മണിക്കൂർ നീണ്ട ഓഡിയോ സന്ദേശം ലളിത തയ്യാറാക്കി അയച്ചിരുന്നു. ഭർത്താവിൻെറ പീഡനങ്ങൾ അതിജീവിക്കാൻ തനിക്ക് ശക്തിയില്ലെന്നും വിടപറയാൻ തീരുമാനിച്ചെന്നും വ്യക്തമാക്കുന്നതായിരുന്നു ശബ്ദസന്ദേശം.
പടിഞ്ഞാറൻ ഡൽഹിയിലെ അപ്പാർട്ട്മെന്റിൽ തിങ്കളാഴ്ച വൈകുന്നേരമാണ് ലളിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിൻെറ പേരിൽ ഭർത്താവും കുടംബവും തന്നെ ഉപദ്രവിക്കുമായിരുന്നെന്ന് ലളിത ശബ്ദ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
