Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2018 4:27 AM IST Updated On
date_range 15 May 2018 4:28 AM ISTദേശീയ ജൂനിയർ ബാസ്കറ്റ്ബാൾ: 32 വർഷത്തിനുശേഷം പുരുഷ കിരീടം; വനിതകളിൽ റണ്ണർ അപ്
text_fieldsbookmark_border
camera_alt??????? ????????? ?????????????????????? ???????? ????? ??????????????? ??????? ?????? ??????? ???????? ??????? ??????
ലുധിയാന: ദേശീയ ജൂനിയർ ബാസ്കറ്റ്ബാളിൽ മൂന്നു പതിറ്റാണ്ട് കാത്തിരിപ്പിനൊടുവിൽ കേരള പുരുഷ ടീമിന് കിരീടം. ലുധിയാനയിലെ ഗുരുനാനാക്ക് സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ രാജസ്ഥാനെ തോൽപിച്ചാണ് സെജിൻ മാത്യു നായകനായ പുരുഷ കേരളം 32 വർഷത്തിനുശേഷം കിരീടമണിഞ്ഞത്. വനിതകളിൽ തമിഴ്നാടിനോട് േതാറ്റ് റണ്ണർ അപ്പായി. ഫൈനലിൽ രാജസ്ഥാനെതിരെ 108-101 സ്കോറിനായിരുന്നു കേരളത്തിെൻറ ജയം. ലീഗ് റൗണ്ടിൽ രാജസ്ഥാനോടേറ്റ പരാജയത്തിനുള്ള മധുരപ്രതികാരം കൂടിയായി വിജയം. കരുത്തരായ തമിഴ്നാടാണ് വനിതകളെ 58-77ന് പരാജയപ്പെടുത്തിയത്.
നെയ്വേലിയിൽ 1986-87 കാലയളവിൽ സി.വി. സണ്ണിയുടെ ക്യാപ്റ്റൻസിയിലായിരുന്നു കേരളം അവസാനമായി സ്വർണം കരസ്ഥമാക്കിയിരുന്നത്. 1982ൽ പുണെയിലായിരുന്നു ആദ്യ വിജയം. കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പായ കേരളം 85-89ന് പഞ്ചാബിനെ തകർത്താണ് ഫൈനലിൽ പ്രവേശിച്ചത്. ഡൽഹിക്കെതിരെയായിരുന്നു രാജസ്ഥാെൻറ സെമി വിജയം. 29 പോയൻറുമായി ഷൻസിൽ മുഹമ്മദ് ഫൈനലിലെ ടോപ് സ്കോറർ ആയി.
ചാക്കോ സൈമൺ (26), മുഹമ്മദ് സാലിഹ് (19), സെജിൻ മാത്യു (15) എന്നിവർ മികച്ച പ്രകടനം നടത്തി. രാജസ്ഥാനായി ദീപക് ചൗധരിയും സെമീത് കുമാറും 16 പോയൻറ് വീതം നേടി. സ്പോർട്സ് കൗൺസിൽ കോച്ചായ സുദീപ് ബോസാണ് പുരുഷ ടീമിെൻറ പരിശീലകൻ. കെ. സുനിൽ അസിസ്റ്റൻറ് കോച്ചും ആരോമൽ ബാലൻ ടീം മാനേജറുമാണ്.
വനിതകളുടെ ഫൈനലിലുടനീളം സമഗ്രാധിപത്യം തുടർന്ന തമിഴ്നാട് ആദ്യ ഇടവേളയുടെ സമയത്ത് 45-30ന് മുന്നിലായിരുന്നു. 17 പോയൻറ് നേടിയ ക്യാപ്റ്റൻ െഎശ്വര്യ ജേതാക്കളുടെ ടോപ്സ്കോററായി. 15 പോയൻറുമായി പ്രതിഭ പ്രിയയും 14 പോയൻറുമായി സീനിയർ അന്താരാഷ്ട്ര താരം പുഷ്പയും തമിഴ്നാടിനായി തിളങ്ങി. കേരളത്തിനായി ശ്രീകല (14), അനു മരിയ (12), ആൻ മരിയ സക്കറിയ (12), ജയലക്ഷ്മി (10) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു. സ്പോർട്സ് കൗൺസിലിെൻറ തോമസ് ചാണ്ടിയാണ് വനിത ടീം പരിശീലകൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story