Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_right50ാം ജ​യം...

50ാം ജ​യം തേ​ടി മെ​യ്​​വെ​ത​ർ; കൊ​ണോ​ർ മ​ക്​​ഗ്രെ​ഗ​ർ എതിരാളി

text_fields
bookmark_border
50ാം ജ​യം തേ​ടി മെ​യ്​​വെ​ത​ർ; കൊ​ണോ​ർ മ​ക്​​ഗ്രെ​ഗ​ർ എതിരാളി
cancel
camera_alt?????????????? ??????????????? ????????? ???????????????? ???????????
ലാ​സ്​ വെ​ഗാ​സ്​: റി​ങ്ങി​ലെ ഇ​തി​ഹാ​സം ​ഫ്ലോ​യി​ഡ്​ മെ​യ്​​വെ​ത​ർ വീ​ണ്ടും ഇ​ടി​പ്പു​ര​ത്തി​നി​റ​ങ്ങു​ന്നു. മി​ക്​​സ​​ഡ്​ മാ​ർ​ഷ്യ​ലി​ലെ സൂ​പ്പ​ർ​സ്​​റ്റാ​ർ കൊ​ണോ​ർ മ​ക്​​ഗ്രെ​ഗ​റാ​ണ്​ 50ാം ജ​യ​ത്തി​നൊ​രു​ങ്ങു​ന്ന മെ​യ്​​വെ​ത​റു​ടെ എ​തി​രാ​ളി. അ​മേ​രി​ക്ക​യി​ലെ ലാ​സ്​ വെ​ഗാ​സി​ലെ ടി-​മൊ​ബൈ​ൽ അ​രീ​ന​യി​ലാ​ണ്​ 12 റൗ​ണ്ടു​ക​ൾ നീ​ണ്ടു​നി​ൽ​ക്കു​ന്ന ബോ​ക്​​സി​ങ്​ പോ​രാ​ട്ട​ത്തി​ന്​ അ​ര​ങ്ങൊ​രു​ങ്ങു​ന്ന​ത്. ഇ​രു​നൂ​റോ​ളം രാ​ജ്യ​ങ്ങ​ളി​ൽ​ മ​ത്സ​രം ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യും. റെ​ക്കോ​ഡ്​ മ​ത്സ​ര​ത്തു​ക​യാ​യി​രി​ക്കും വി​ജ​യി​ക്കു​ള്ള​ത്.

2015ൽ ​പാ​ക്കി​യാ​വോ​ക്കെ​തി​രാ​യ നൂ​റ്റാ​ണ്ടി​ലെ പോ​രാ​ട്ട​മെ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്ന മ​ത്സ​ര​ത്തി​ലെ വി​ജ​യ​ത്തി​നു​ശേ​ഷം ഒ​രു മ​ത്സ​രം​കൂ​ടി ക​ഴി​ഞ്ഞ്​ മെ​യ്​​വെ​ത​ർ റി​ങ്ങി​നോ​ട്​ വി​ട​പ​റ​ഞ്ഞി​രു​ന്നു. 21 വ​ർ​ഷം നീ​ണ്ട ക​രി​യ​റി​ൽ 49 പോ​രാ​ട്ട​ത്തി​ലും വി​ജ​യം ആ​വ​ർ​ത്തി​ച്ച അ​മേ​രി​ക്ക​ൻ താ​ര​ത്തി​​െൻറ ര​ണ്ടാം വി​ട​വാ​ങ്ങ​ലും തി​രി​ച്ചു​വ​ര​വു​മാ​ണ്​ ഇ​പ്പോ​ഴ​ത്തേ​ത്.  50-0 എ​ന്ന റെ​ക്കോ​ഡും ല​ക്ഷ്യ​മി​ട്ടാ​ണ്​ മെ​യ്​​വെ​ത​റി​​െൻറ ര​ണ്ടാം വ​ര​വ്. ലോ​കം​ക​ണ്ട ഏ​റ്റ​വും വ​ലി​യ സ​മ്മാ​ന​ത്തു​ക​യാ​യി​രി​ക്കും ഇൗ ​മ​ത്സ​ര​ത്തി​നെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നേ​ര​ത്തേ പാ​ക്കി​യാ​വോ​ക്കെ​തി​രാ​യ നൂ​റ്റാ​ണ്ടി​ലെ പോ​രാ​ട്ടം 600 മി​ല്യ​ൺ യു.​എ​സ്​ ഡോ​ള​റി​നാ​യി​രു​ന്നു (ഏ​ക​ദേ​ശം 3841 കോ​ടി രൂ​പ). 

 എ​തി​രാ​ളി മ​ക്​​ഗ്രെ​ഗ​ർ, ര​ണ്ടു​ത​വ​ണ യു.​എ​ഫ്.​സി (അ​ൾ​ട്ടി​മേ​റ്റ്​ ഫൈ​റ്റി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്​) ലോ​ക ചാ​മ്പ്യ​നാ​യി​രു​ന്നു. ​പ്ര​ഫ​ഷ​ന​ൽ ബോ​ക്​​സി​ങ്ങി​ലേ​ക്കു കാ​ൽ​വെ​പ്പ്​ ആ​ദ്യ​മാ​യാ​ണെ​ങ്കി​ലും നൂ​റ്റാ​ണ്ടി​ലെ പോ​രാ​ട്ട വി​ജ​യി​യെ നേ​രി​ടാ​ൻ പൂ​ർ​ണ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. യു.​എ​ഫ്.​സി ഫൈ​റ്റ്​ വെ​യ്​​റ്റ​ർ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 13 സെ​ക്ക​ൻ​ഡു​കൊ​ണ്ട്​ എ​തി​രാ​ളി​യെ വീ​ഴ്​​ത്തി​യ ച​രി​ത്ര​മു​ള്ള ​െഎ​റി​ഷു​കാ​ര​ൻ, മെ​യ്​​വെ​ത​റി​ന്​ മി​ക​ച്ച എ​തി​രാ​ളി​യാ​യി​രി​ക്കും. മെ​യ്​​വെ​ത​റെ എ​ളു​പ്പം കീ​ഴ്​​പ്പെ​ടു​ത്തു​മെ​ന്നാ​ണ്​ മ​ക്​​ഗ്രെ​ഗ​റു​ടെ ക​ളി​ക്കു​മു​​മ്പു​ള്ള അ​വ​കാ​ശ​വാ​ദം. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsMayweatherMcGregor
News Summary - Mayweather Versus McGregor- Sports news
Next Story