Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightമേരി കോം x നിഖാത്​:...

മേരി കോം x നിഖാത്​: ഫെഡറേഷൻ കീഴടങ്ങി; ജയിച്ചവർ ചൈനയിലേക്ക്

text_fields
bookmark_border
മേരി കോം x നിഖാത്​: ഫെഡറേഷൻ കീഴടങ്ങി; ജയിച്ചവർ ചൈനയിലേക്ക്
cancel
ന്യൂഡൽഹി: നിഖാത്​ സരീ​​െൻറ പോരാട്ടത്തിനു​ മുന്നിൽ ഇന്ത്യൻ ബോക്​സിങ്​ ഫെഡറേഷൻ വഴങ്ങി. ദേശീയ ട്രയൽസിൽ പ​ങ്കെടുക്കാതെ മേരികോമിനെ നേരിട്ട്​ ഒളിമ്പിക്​സ്​ യോഗ്യതാ റൗണ്ടിൽ അയക്കാനുള്ള തീരുമാനത്തിൽനിന്നും പിൻവാങ്ങിയ ഫെഡറേഷൻ മേരിയും നിഖാതും ഉൾപ്പെടെ നാലു പേരെ 51 കിലോ വിഭാഗം ദേശീയ ട്രയൽസിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചു.

ഇതോടെ, നിഖാതും മേരി കോമും തമ്മിലുള്ള ബോക്​സിങ്​ പോരാട്ടത്തിനാണ്​ വഴിയൊരുങ്ങിയത്​. ഡിസംബർ 27 മുതൽ 28 വരെ ഇന്ദിര ഗാന്ധി സ്​റ്റേഡിയത്തിൽ നടക്കുന്ന ദേശീയ ട്രയൽസിൽ മേരി ഒന്നും നിഖാത്​ രണ്ടും റാങ്കിലാണ്​. ആദ്യ റൗണ്ടിൽ മേരി നാലാം റാങ്കുകാരിയായ റിതു ഗ്രിവാലിനെയും നിഖാത്​ മൂന്നാം റാങ്കുകാരിയായ ജ്യോതി ഗുലിയയെയും നേരിടും.

ആദ്യ റൗണ്ടിലെ വിജയികൾ തമ്മിലാവും ഫൈനൽ. മേരിയും നിഖാതും ഒന്നാം റൗണ്ട്​ കടന്നാൽ ഇന്ത്യൻ ബോക്​സിങ്​ ലോകം സാക്ഷിയാവുക​ വാശിയേറിയ ​പോരാട്ടത്തിനാവും. ഫൈനലിലെ വിജയിക്കാവും ഫെബ്രുവരി മൂന്നു​ മുതൽ 14 വരെ ചൈനയിലെ വുഹാനിൽ നടക്കുന്ന ഒളിമ്പിക്​സ്​ ക്വാളിഫയറിൽ പ​ങ്കെടുക്കാൻ യോഗ്യത.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marykom vs niqat
News Summary - marykom vs niqat
Next Story