Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിരമിക്കാനായില്ല, ലക്ഷ്യം ഒളിമ്പിക്സ് സ്വർണം -–മേരി കോം
text_fieldsbookmark_border
ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിലെ സുവർണ നേട്ടവുമായി നാട്ടിലെത്തിയതിനു പിന്നാലെ വിരമിക്കൽ വാർത്തകൾ തള്ളി മേരി കോം. ‘വിരമിക്കലിനെക്കുറിച്ച് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. എല്ലാം കെട്ടുകഥകളാണ്. ഇപ്പോഴും എെൻറ സ്വപ്നം ഒളിമ്പിക്സ് സ്വർണമാണ്. 2020 ടോക്യോ ഒളിമ്പിക്സാണ് ലക്ഷ്യം’ -മൂന്ന് മക്കളുടെ അമ്മയും 35കാരിയുമായ മേരി കോം ഗോസിപ്പുകളെ ഒറ്റ പഞ്ചിൽ റിങ്ങിനു പുറത്താക്കി തുറന്നടിച്ചു.
‘പ്രായം പരിമിതിയാണെന്ന് ആരു പറഞ്ഞു. സംശയമുള്ളവർ മുന്നോട്ടു വന്നാൽ ഞാൻ തെളിയിച്ചു തരാം’ -മേരി കോം പറഞ്ഞു. ആഗസ്റ്റിൽ നടക്കുന്ന ഏഷ്യൻ ഗെയിംസാണ് മേരിയുടെ അടുത്ത ലക്ഷ്യം. അതുകഴിഞ്ഞ് ഒളിമ്പിക്സിൽ തെൻറ മികവ് മുഴുവൻ പുറത്തെടുക്കുമെന്നും അവർ പറഞ്ഞു. 2012 ലണ്ടൻ ഒളിമ്പിക്സിലെ വെങ്കലമെഡൽ ജേതാവായിരുന്നു മേരി കോം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story