ലോക്ഡൗൺ ഫൺ; ദുബൈയിൽ നിന്നൊരു ബാൽക്കണി മാരത്തൺ
text_fieldsദുബൈ: കോവിഡ് കാലത്തെ ലോക്ഡൗണിെൻറ വിരസത മാറ്റാനുള്ള പെടാപ്പാടിലാണ് ആളുകൾ. ഇ തിനിടയിലാണ് ദുബൈയിൽ നിന്നും ദക്ഷിണാഫ്രിക്കൻ ദമ്പതികളുടെ വേറിട്ട ലോക്ഡൗൺ ടാസ് ക്. സ്വന്തം ഫ്ലാറ്റിെൻറ ബാൽക്കണിയിൽ ഇവർ ഓടി തീർത്തത് മാരത്തൺ ഓട്ടം.
41കാരനായ കോളിൻ അലിനും ഭാര്യ ഹിൽഡയും 42.2 കിലോമീറ്റർ (26 മൈൽ) ദുൂരം തങ്ങളുടെ 20 മീറ്റർ വിസ്തൃതിയുള്ള ബാൽക്കണിയിൽ അഞ്ച് മണിക്കൂർ ഒമ്പത് മിനിറ്റ് 39 െസക്കൻഡ് സമയം കൊണ്ട് ഓടിത്തീർത്തു. ദമ്പതികളുടെ 10 വയസ്സുകാരിയായ മകളായിരുന്നു ശനിയാഴ്ച പുലർച്ചെ തുടങ്ങിയ മാരത്തണിെൻറ റേസ് ഡയറക്ടർ.
മാതാപിതാക്കൾക്കാവശ്യമായ വെള്ളവും ഭക്ഷണവും കൊടുത്ത് മകൾ നിറഞ്ഞ പിന്തുണയേകി. ലോക്ഡൗണിൽ കുടുങ്ങിക്കിടക്കുന്ന കൂടുതൽ ആളുകളെ ഒരുമിപ്പിച്ച് മറ്റൊരു ഒാട്ടം കൂടി നടത്താനാണ് ദമ്പതികളുടെ പദ്ധതി. ഓടുന്ന സമയത്ത് തങ്ങൾക്കായി ഓൺലൈനിലൂടെ ആർപ്പുവിളിച്ച ആളുകൾക്കും ഒപ്പം വിജയകരമായി മാരത്തൺ ഓടിത്തീർക്കാൻ സഹായിച്ച സഹധർമിണിക്കും അലിൻ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
