Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഓ​ൺ​ലൈ​ൻ നേ​ഷ​ൻ​സ്​...

ഓ​ൺ​ലൈ​ൻ നേ​ഷ​ൻ​സ്​ ചെസ്​ ക​പ്പി​ന്​ നാളെ തു​ട​ക്കം​

text_fields
bookmark_border
ഓ​ൺ​ലൈ​ൻ നേ​ഷ​ൻ​സ്​ ചെസ്​ ക​പ്പി​ന്​ നാളെ തു​ട​ക്കം​
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​നി​ട​യി​ലെ മ​ഹാ​പോ​രാ​ട്ട​ത്തി​ന്​ നാളെ​ തു​ട​ക്കമാകും. ക​ളി​ക​ളെ​ല്ലാം മു​ട​ങ്ങി​യ​പ്പോ​ൾ ലോ​ക ചെ​സ്​ ഫെ​ഡ​റേ​ഷ​​െൻറ മ​ന​സ്സി​ലു​ദി​ച്ച ഓ​ൺ​ലൈ​ൻ നേ​ഷ​ൻ​സ്​ ക​പ്പ്​ ചെ​സ്​ ചാ​മ്പ്യ​ൻ​ഷി​പ്​​ നാളെ​ മു​ത​ൽ. ഫി​ഡെ​യും ചെ​സ്​ ഡോ​ട്ട്​​​കോം വെ​ബ്​​സൈ​റ്റും ചേ​ർ​ന്നാ​ണ്​ ലോ​കോ​ത്ത​ര താ​ര​ങ്ങ​ൾ മ​ത്സ​രി​ക്കു​ന്ന ആ​റ്​ ടീ​മു​ക​ളു​ടെ ചാ​മ്പ്യ​ൻ​ഷി​പ്​​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. നി​ല​വി​ലെ ലോ​ക​ചാ​മ്പ്യ​ൻ മാ​ഗ്​​ന​സ്​ കാ​ൾ​സ​ൻ മാ​ത്ര​മാ​ണ്​ ശ്ര​ദ്ധേ​യ മി​സ്സി​ങ്. ചൈ​ന​യാ​ണ്​ ടോ​പ്​ സീ​ഡ്. യൂ​റോ​പ്പ്, റ​ഷ്യ, അ​മേ​രി​ക്ക, ഇ​ന്ത്യ, റെ​സ്​​റ്റ്​ ഓ​ഫ്​ വേ​ൾ​ഡ്​ എ​ന്നി​വ​രാ​ണ്​ ടീ​മു​ക​ൾ. 

വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദ്​ ന​യി​ക്കു​ന്ന ഇ​ന്ത്യ​ൻ ടീ​മി​ൽ വി​ദി​ത്​ ഗു​ജ​റാ​ത്തി, പി. ​ഹ​രി​കൃ​ഷ്​​ണ, ബി. ​അ​ദി​ബ​ൻ, കൊ​നേ​രു ഹം​പി, ഡി. ​ഹ​രി​ക എ​ന്നി​വ​രാ​ണു​ള്ള​ത്. ​മു​ൻ ലോ​ക​ചാ​മ്പ്യ​ൻ വ്ലാ​ദി​മി​ർ ക്രാം​നി​ക്​ ആ​ണ്​ ടീം ​ഉ​പ​ദേ​ശ​ക​ൻ. 

ഡി​ങ്​ ലി​റെ​ൻ, വാ​ങ്​ ഹാ​വോ, വെ ​യി, നാ​ലു ത​വ​ണ ലോ​ക​ചാ​മ്പ്യ​നാ​യ കൊ ​യി​ഫാ​ൻ, വ​നി​ത ലോ​ക ചാ​മ്പ്യ​ൻ ജു ​വെ​ൻ​ജു​ൻ എ​ന്നി​വ​രടങ്ങിയ ചൈനയാണ്​ ശക്​തർ. ലെ​വോ​ൻ അ​രോ​ണി​യ​ൻ, അ​നി​ഷ്​ ഗി​രി, മാ​ക്​​സി​മി വാ​ഷി​യ​ർ എ​ന്നി​വ​ര​ട​ങ്ങി​യ​താ​ണ്​ യൂ​റോ​പ്യ​ൻ ടീം. ​റ​ഷ്യ​ൻ ​ഇ​തി​ഹാ​സം ഗാ​രി കാ​സ്​​പ​റോ​വാ​ണ്​ യൂ​റോ​പ്യ​ൻ ക്യാ​പ്​​റ്റ​ൻ. 

ഫ​ബി​യാ​നോ ​ക​റൗ​ന, ഹി​കാ​രു ന​കാ​മു​റ, ഐ​റി​ന ക്രു​ഷ്​ എ​ന്നി​വ​രാ​ണ്​ അ​മേ​രി​ക്ക​ൻ ടീ​മി​ലെ പ്ര​മു​ഖ​ർ. സെ​ർ​ജി ക​രാ​കി​ൻ, വ്ലാ​ഡി​സ്ലാ​വ്​ അ​ർ​ടെ​മി​വ്​ എ​ന്നി​വ​ർ റ​ഷ്യ​ൻ ടീ​മി​ലും അ​ണി​നി​ര​ക്കും. ഇ​ന്ത്യ​ൻ സ​മ​യം ​വൈ​കീ​ട്ട്​ 6.30നും ​രാ​ത്രി എ​ട്ടി​നു​മാ​ണ്​ മ​ത്സ​ര​ങ്ങ​ൾ. മേ​യ്​ 10നാ​ണ്​ സൂ​പ്പ​ർ ഫൈ​ന​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chesssports news
News Summary - lockdown ches sports news updates
Next Story