Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightസചിന് ലോറസ്​...

സചിന് ലോറസ്​ പുരസ്​കാരം

text_fields
bookmark_border
സചിന് ലോറസ്​ പുരസ്​കാരം
cancel

ബർലിൻ: കായികരംഗത്തെ ‘ഓസ്​കർ’ എന്നറിയപ്പെടുന്ന ലോറസ്​ പുരസ്​കാരം ​ഇന്ത്യൻ ക്രിക്കറ്റ്​ ഇതിഹാസം സചിൻ ടെണ്ടു ൽക്കർക്ക്​. കഴി​ഞ്ഞ ര​ണ്ട്​ പ​തി​റ്റാ​ണ്ട്​ കാ​ല​ത്തെ ഏ​റ്റ​വും മി​ക​ച്ച കാ​യി​ക മു​ഹൂ​ർ​ത്ത​ത്തെ അ​ട​യാ​ള ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ലോ​റ​സ്​ ന​ൽ​കു​ന്ന ‘സ്​​പോ​ർ​ടി​ങ്​ മൊ​മെന്‍റ്​ 2000-2020 അ​വാ​ർ​ഡാണ്​ സചിന്​ ലഭ ിച്ചത്. 2011ലെ ​ഏ​ക​ദി​ന ലോ​ക​ക​പ്പ്​ വി​ജ​യ​ത്തി​നു​ ശേ​ഷം സ​ചി​നെ തോ​ളി​ലേ​റ്റി മൈ​താ​നം ചു​റ്റു​ന്ന സ​ഹ​ത ാ​ര​ങ്ങ​ളു​ടെ ചി​ത്ര​മാ​ണ് ‘രാ​ജ്യ​ത്തി​ന്‍റെ തോ​ളി​ലേ​റി’ എ​ന്ന പേ​രി​ൽ​ പു​ര​സ്​​കാ​ര​ത്തിനർഹമായത്.

സ്​പോർട്​സ്​മാൻ ഓഫ്​ ദ ഇയർ അവാർഡ്​ അജൻറീനയുടെ ലയണൽ മെസ്സിയും ബ്രിട്ട​​​െൻറ ലൂയിസ്​ ഹാമിൽട്ടണും പങ്കിട്ടു​. സ്​പോർട്​സ്​ വുമൺ ഓഫ്​ ദ ഇയർ പുരസ്​കാരം യു.എസ്​ ജിംനാസ്​റ്റിക്​സ്​ താരം സിമോണി ബെയ്​ൽസ്​ സ്വന്തമാക്കി.

ബാഴ്​സലോണ ജഴ്​സിയിൽ 600ാം ഗോൾ തികക്കുകയും ആറാം തവണ ലാ ലിഗ ടോപ്​സ്​കോററാവുകയും ആറാം ബാലൻഡി ഓർ പുരസ്​കാ​രം നേടുകയും ചെയ്​ത മെസ്സി പോയവർഷം ഫുട്​ബാളിലെ ഒരുപിടി പുരസ്​കാരങ്ങൾ സ്വന്തമാക്കിയിരുന്നു. അതിവേഗ കാ​േറാട്ട മത്സരമായ ഫോർമുല വൺ സർക്യൂട്ടിൽ ആറാം കിരീടം നേടിയാണ്​ ഹാമിൽട്ടൺ തിളങ്ങിയത്​.

മികച്ച ടീമിനുള്ള പുരസ്കാരം സ്പാനിഷ് ബാസ്കറ്റ് ബാൾ ടീം നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HamiltonLionel Messisports newsLaureus Award
News Summary - Lionel Messi and Lewis Hamilton share Laureus World Sportsman award
Next Story