Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightപവർലിഫ്റ്റ്...

പവർലിഫ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏഷ്യൻ ജേത്രി; ലിബാസി​െൻറ സ്വപ്നം ഇനി ഒളിമ്പിക്സ് മെഡൽ​

text_fields
bookmark_border
പവർലിഫ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏഷ്യൻ ജേത്രി; ലിബാസി​െൻറ സ്വപ്നം ഇനി ഒളിമ്പിക്സ് മെഡൽ​
cancel
camera_alt????????????? ????? ????? ???????? ????????????? ??????????????? ?????? ??????????????
കൊ​ച്ചി: ക​സാ​ഖ്​​സ്താ​നി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ ക്ലാ​സി​ക് പ​വ​ർ​ലി​ഫ്റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഓ​പ​ൺ വി​ഭാ​ഗം സ്ക്വാ​ട്ട് വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണ മെ​ഡ​ലോ​ടെ ഒ​ന്നാ​മ​തെ​ത്തി രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​മാ​യി മാ​റി​യ കൊ​ച്ചി​ക്കാ​രി ലി​ബാ​സ് സാ​ദി​ഖ് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്. എ​ന്നാ​ൽ, അ​മി​ത​മാ​യ വി​ജ​യാ​ഘോ​ഷ​ങ്ങ​ൾ​ക്കോ വി​ശ്ര​മ​ത്തി​നോ ഇ​ട​കൊ​ടു​ക്കാ​തെ, ത​​െൻറ മ​റ്റൊ​രു വ​ലി​യ സ്വ​പ്നം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ചു​വ​ടു​ക​ളു​മാ​യി അ​വ​ർ ഓ​ടി​യ​ത് തി​രു​വ​ന​ന്ത​പു​ര​ത്ത് വെ​ള്ളി​യാ​ഴ്ച ന​ട​ന്ന സം​സ്ഥാ​ന വെ​യ്​റ്റ്​ ലിഫ്റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി​രു​ന്നു. വെ​യ്​റ്റ്​ ലിഫ്റ്റി​ങ്ങിൽ ഒ​ളി​മ്പി​ക്സ് മെ​ഡ​ൽ സ്വ​ന്ത​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഒ​ന്നാ​മ​തെ​ത്തി​യാ​ണ് ലി​ബാ​സ് ദീ​ർ​ഘ​ശ്വാ​സം വി​ട്ട​ത്.

എ​റ​ണാ​കു​ളം ക​ലൂ​രി​ൽ താ​മ​സി​ക്കു​ന്ന ഒ​രേ​സ​മ​യം വീ​ട്ട​മ്മ​യും ബി​സി​ന​സു​കാ​രി​യു​മാ​യ, ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളു​ടെ മാ​താ​വാ​യ ലി​ബാ​സ് സ്വ​ദേ​ശ​മാ​യ തൊ​ടു​പു​ഴ​യി​ലെ കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്താ​ണ് വെ​യ്​റ്റ്​ ലിഫ്റ്റി​ങ്ങിലേ​ക്കും അ​തി​ലൂ​ടെ പ​വ​ർ​ലി​ഫ്റ്റി​ലേ​ക്കും രം​ഗ​പ്ര​വേ​ശം ​െച​യ്​​ത​ത്. മൂ​ന്നു​ത​വ​ണ പ​വ​ർ​ലി​ഫ്റ്റി​ൽ ദേ​ശീ​യ​ചാ​മ്പ്യ​നാ​യി. 21ാം വ​യ​സ്സി​ൽ സി​നി​മ നി​ർ​മാ​താ​വും ബി​സി​ന​സു​കാ​ര​നു​മാ​യ സാ​ദി​ഖ് അ​ലി​യെ വി​വാ​ഹം ചെ​യ്ത് കൊ​ച്ചി​യി​ലെ​ത്തി​യ​തോ​ടെ ഭാ​രോ​ദ്വ​ഹ​ന​വും പ​വ​ർ ലി​ഫ്റ്റി​ങു​മെ​ല്ലാം പ​തി​യെ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ടൊ​രി​ക്ക​ലും തി​രി​ച്ചു​വ​ര​വു പ്ര​തീ​ക്ഷി​ച്ചി​ല്ലെ​ങ്കി​ലും മ​ക്ക​ൾ വ​ലു​താ​യ​തോ​ടെ ഭ​ർ​ത്താ​വി​​െൻറ സ്നേ​ഹ​പൂ​ർ​ണ​മാ​യ നി​ർ​ബ​ന്ധ​ത്തി​നു​വ​ഴ​ങ്ങി 2017ൽ ​വീ​ണ്ടും ക​ള​ത്തി​ലി​റ​ങ്ങി. മ​ക്ക​ളാ​യ ഹ​ന്ന ‍ഫാ​ത്തി​മ​യും റി​ദ മി​നാ​ലും പ്രോ​ത്സാ​ഹ​ന​വു​മാ​യി ഒ​പ്പം നി​ന്നു. അ​ങ്ങ​നെ​യാ​ണ് ഇ​ടു​ക്കി മു​രി​ക്കാ​ശ്ശേ​രി​യി​ൽ ന​ട​ന്ന ദേ​ശീ​യ പ​വ​ർ​ലി​ഫ്റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ലൂ​ടെ ക​സാ​ഖ്​​സ്താ​നി​ലേ​ക്ക് വി​മാ​നം ക​യ​റു​ന്ന​ത്.

താ​ങ്ങാ​നാ​വാ​ത്ത ശൈ​ത്യ​മു​ൾ​െ​പ്പ​ടെ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​മേ​റെ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി രാ​ജ്യ​ത്തി​​െൻറ അ​ഭി​മാ​നം കാ​ക്കു​ക​യെ​ന്ന ചി​ന്ത മാ​ത്ര​മാ​ണ് മ​ത്സ​രി​ക്കു​മ്പോ​ൾ ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് ലി​ബാ​സ് പ​റ​യു​ന്നു. 84 കി​ലോ ഭാ​ര​മു​ള്ള​വ​രു​ടെ ഇ​ന​ത്തി​ൽ 155 കി​ലോ സ്ക്വാ​ട്ട് ചെ​യ്താ​ണ് ഈ 33​കാ​രി സ്വ​ർ​ണം കൊ​യ്ത​ത്. ഇ​തി​നാ​യി ഓ​രോ ദി​വ​സ​വും ര​ണ്ട​ര​മ​ണി​ക്കൂ​റി​ലേ​റെ പ​രി​ശീ​ല​നം ന​ട​ത്തി. മു​ൻ താ​രം കൃ​ഷ്ണ​കു​മാ​റാ​ണ് പ​രി​ശീ​ല​ക​ൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:powerliftinglibas
News Summary - libas powerlifting
Next Story