ഖേ​ലോ ഇ​ന്ത്യ ബാ​സ്​​ക​റ്റ്​​ബാ​ൾ: കേ​ര​ള​ത്തി​ന്​ കി​രീ​ടം

20:36 PM
17/02/2017
ഖേ​ലോ ഇ​ന്ത്യ ബാ​സ്​​ക​റ്റ്​​ബാ​ൾ കി​രീ​ടം നേ​ടി​യ അ​ണ്ട​ർ 17 ടീ​മും റ​ണ്ണേ​ഴ്​​സ​്​ അപ്പാ​യ അ​ണ്ട​ർ 14 ടീ​മും
ഹൈ​ദ​രാ​ബാ​ദ്​:  കേ​ര​ള​ത്തി​ന്​ പ്ര​ഥ​മ ഖേ​ലോ ഇ​ന്ത്യ ദേ​ശീ​യ ബാ​സ്​​ക​റ്റ്​​ബാ​ളി​ൽ  കി​രീ​ടം. അ​ണ്ട​ർ 17 പെ​ൺ​കു​ട്ടി​ക​ളി​ൽ കി​രീ​ടം നേ​ടി​യ കേ​ര​ളം അ​ണ്ട​ർ 14 വി​ഭാ​ഗ​ത്തി​ൽ ഫൈ​ന​ലി​ൽ തോ​റ്റു. ഹൈ​ദ​രാ​ബാ​ദി​ലെ ഗ​ച്ചി​ബൗ​ളി ഇ​ൻ​ഡോ​ർ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ അ​ണ്ട​ർ 17ൽ ​ഹ​രി​യാ​ന​യെ കീ​ഴ​ട​ക്കി​യാ​ണ്​ കേ​ര​ളം കി​രീ​ട​മ​ണി​ഞ്ഞ​ത്​. സ്കോ​ർ: 79-57. അ​ണ്ട​ർ 14ൽ ​ഡ​ൽ​ഹി​യോ​ട്​ വീ​രോ​ചി​തം പൊ​രു​തി​യാ​ണ്​ കീ​ഴ​ട​ങ്ങി​യ​ത്​ (61-55). 

അ​ണ്ട​ർ 17 ഫൈ​ന​ലി​ൽ 47 പോ​യ​േ​ൻ​റാ​ടെ ജ​യ​ല​ക്ഷ്​​മി​യാ​ണ്​ കേ​ര​ള​ത്തി​െ​ൻ​റ ടോ​പ്​​സ്​​കോ​റ​ർ. ഒ​ലി​വി​യ 11ഉം ​സാ​ന്ദ്ര പ​ത്തും പോ​യ​ൻ​റ്​ നേ​ടി. അ​ണ്ട​ർ 14ൽ ​ആ​ൻ​മ​രി​യ 22 പോ​യ​ൻ​റ്​ നേ​ടി. സം​സ്​​ഥാ​ന സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലി​െ​ൻ​റ പി​ന്തു​ണ​യി​ല്ലാ​തെ​യാ​ണ്​ കേ​ര​ള ടീ​മു​ക​ൾ ഖേ​ലോ ഇ​ന്ത്യ പോ​രാ​ട്ട​ങ്ങ​ൾ​ക്ക്​ ഹൈ​ദ​രാ​ബാ​ദി​ലെ​ത്തി​യ​ത്​. കേ​ന്ദ്ര സ​ർ​ക്കാ​റി​െ​ൻ​റ കീ​ഴി​ൽ ന​ട​ത്തു​ന്ന രാ​ജീ​വ്​ ഗാ​ന്ധി ഖേ​ൽ അ​ഭി​യാ​ൻ (പൈ​ക്ക) മ​ത്സ​ര​ങ്ങ​ൾ പേ​രു മാ​റ്റി​യാ​ണ്​ ഖേ​േ​ലാ ഇ​ന്ത്യ​യാ​യ​ത്​. എ​ന്നാ​ൽ, ബാ​സ്​​ക​റ്റ്​​ബാ​ളി​നെ ഖേ​ലോ ഇ​ന്ത്യ പ​ദ്ധ​തി​യി​ൽ​നി​ന്ന്​ കേ​ര​ളം ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. പ​ഴ​യ പ​തി​പ്പാ​യ പൈ​ക്ക​യി​ൽ ബാ​സ്​​ക​റ്റ്​​ബാ​ളു​ണ്ടാ​യി​രു​ന്നു. 

21 കാ​യി​ക ഇ​ന​ങ്ങ​ളി​ൽ ഖേ​ലോ ഇ​ന്ത്യ​യി​ൽ ​ ഒാ​രോ സം​സ്​​ഥാ​ന​ത്തി​നും ക​ളി​ക്കാം. ക​ഴി​ഞ്ഞ വ​ർ​ഷം പ​ത്തി​ന​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്​ കേ​ര​ളം പ​െ​ങ്ക​ടു​ത്ത​ത്​​. എ​ന്നാ​ൽ, സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ പേ​രി​ൽ ഹോ​ക്കി​യും ബാ​സ്​​ക​റ്റ്​​ബാ​ളും കേ​ര​ള സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ ഇ​ത്ത​വ​ണ ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. സ്വ​ന്തം ചെ​ല​വി​ൽ പോ​ക​ണ​മെ​ന്ന്​ ബാ​സ്​​ക​റ്റ്​​ബാ​ൾ അ​സോ​സി​യേ​ഷ​നും മ​റ്റും ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ്​ ഖേ​ലോ ഇ​ന്ത്യ​ക്ക്​ പോ​കാ​ൻ ടീ​മു​ക​ൾ​ക്ക്​ കൗ​ൺ​സി​ൽ അ​നു​മ​തി ന​ൽ​കി​യ​ത്​. അ​സോ​സി​യേ​ഷ​െ​ൻ​റ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​രം പ​ഴ​യ​കാ​ല  താ​ര​ങ്ങ​ളാ​ണ്​ ടീ​മി​ന്​ കൈ​ത്താ​ങ്ങാ​യ​ത്​. പ​ഴ​യ​കാ​ല  താ​ര​ങ്ങ​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​യ ടീം ​റൗ​ബൗ​ണ്ട്​ കോ​ച്ചി​ങ്​ ക്യാ​മ്പി​നും കി​റ്റു​ക​ൾ വാ​ങ്ങു​ന്ന​തി​നും സ​ഹാ​യ​മേ​കി. മ​ത്സ​ര​ത്തി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​വ​ർ​ക്ക്​ തേ​ർ​ഡ്​ എ.​സി ടി​ക്ക​റ്റി​നു​ള്ള തു​ക കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്നു​ണ്ട്​. എ​ന്നി​ട്ടും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​െ​ട പേ​രി​ൽ ബാ​സ്​​ക​റ്റ്​​ബാ​ളി​നെ ഒ​ഴി​വാ​ക്കി​യ​തി​നു​ള്ള മ​ധു​ര​പ്ര​തി​കാ​ര​മാ​യി ഹൈ​ദ​രാ​ബാ​ദി​ൽ സ്വ​ന്ത​മാ​ക്കി​യ ഇൗ ​കി​രീ​ട​വും ര​ണ്ടാം സ്​​ഥാ​ന​വും.
COMMENTS