ഒളിമ്പിക് മെഡൽ ജേതാവായ സൈക്ലിങ് താരം ആത്മഹത്യ ചെയ്തു

09:44 AM
11/03/2019

മൂന്നുതവണ ലോക ചാമ്പ്യനും ഒളിമ്പിക് വെള്ളി മെഡൽ ജേതാവുമായ അമേരിക്കൻ സൈക്ലിങ് താരം കെല്ലി കാറ്റ്ലിൻ (23) ആത്മഹത്യ ചെയ്തു. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ പുറത്തുവിട്ടിട്ടില്ല.

2016 മുതൽ 2018 വരെ തുടർച്ചയായി മൂന്നു ലോകകപ്പ് ടൂർണമെന്റുകൾ കാറ്റ്ലിൻ നേടിയിരുന്നു. റിയോ ഒളിമ്പികിസിൽ വെള്ളി മെഡലും കാറ്റ്ലിന് ലഭിച്ചു. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്നു കാറ്റ്ലിൻ.
 

Loading...
COMMENTS