Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഖിലേന്ത്യ കബഡി ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം
text_fieldsbookmark_border
കാസർകോട്: തുളുനാട് കബഡി അക്കാദമിയുടെ നേതൃത്വത്തിലുള്ള അഖിലേന്ത്യ എ േഗ്രഡ് കബഡി ടൂർണമെൻറിന് ഇന്ന് വൈകീട്ട് ഏഴിന് തുടക്കം. മുള്ളേരിയ പൂവടുക്കയിലുള്ള പഞ്ചായത്ത് സ്റ്റേഡിയത്തിൽ പി. കരുണാകരൻ എം.പി ഉദ്ഘാടനം നിർവഹിക്കും. ദേശീയതാരങ്ങൾ ഉൾെപ്പടെ അണിനിരക്കുന്ന 12 പ്രമുഖ ടീമുകൾ ടൂർണമെൻറിൽ അണിനിരക്കും. ഏപ്രിൽ രണ്ടു മുതൽ ആറുവരെയാണ് കബഡി ടൂർണമെൻറ് നടക്കുന്നത്. കേരളത്തിൽ ആദ്യമായിട്ടാണ് അഖിലേന്ത്യ അമച്വർ ഫെഡറേഷെൻറ അംഗീകാരമുള്ള ടൂർണമെൻറ് നടക്കുന്നത്. എല്ലാദിവസവും വൈകീട്ട് ഏഴുമുതൽ 11വരെയാണ് മത്സരങ്ങൾ. നാലു പൂളുകളിലായാണ് മത്സരം. ടൂർണമെൻറിെൻറ സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് ചാനൽ സംപ്രേഷണം ചെയ്യും. രാജ്യത്തെ മുൻനിര ടീമുകളായ ഒ.എൻ.ജി.സി, ബി.പി.സി.എൻ, എയർഇന്ത്യ, ഹൈടെക് ചെന്നൈ, പോസ്റ്റൽ ബാംഗ്ലൂർ, ഇന്ത്യൻ ആർമി ഭോപാൽ, ഇന്ത്യൻ ആർമി നാസിക്, സെൻട്രൽ െറയിൽവേ, വിജയബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇന്ത്യൻ നേവി എന്നീ ഡിപ്പാർട്ട്മെൻറ് ടീമുകളും കേരള ടീമും ടൂർണമെൻറിൽ അണിനിരക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
