ഇന്ത്യ അറിയാതെ ഇന്ത്യൻ ടീം പാകിസ്താനിൽ
text_fieldsന്യൂഡൽഹി: കേന്ദ്ര കായിക മന്ത്രാലയവും ദേശീയ ഫെഡറേഷനും അറിയാതെ ‘ഇന്ത്യൻ കബഡി ടീം’ ലേ ാക ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കാനായി പാകിസ്താനിൽ. തിങ്കളാഴ്ച ലാഹോറിൽ ആരംഭിക്ക ുന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനാണ് വാഗ അതിർത്തി കടന്ന് ഇന്ത്യൻ സംഘം ലാഹോറിലെ ത്തിയത്.
ആതിഥേയരുടെ സ്വീകരണ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് അധികൃതർ അറിയാതെ പാകിസ്താനിലെത്തിയ ഇന്ത്യൻ ടീമിെൻറ കഥ ലോകമറിയുന്നത്. പിന്നാലെ, ഔദ്യോഗികമായി ഒരു ഇന്ത്യൻ ടീമിനെയും പാകിസ്താനിലേക്ക് അയച്ചിട്ടില്ലെന്ന വിശദീകരണവുമായി കേന്ദ്ര കായിക മന്ത്രാലയും ദേശീയ കബഡി ഫെഡറേഷനും രംഗത്തെത്തി. വിദേശരാജ്യങ്ങളിലെ മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധാനം ചെയ്യാൻ കായിക മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ അനുമതി വേണം. പാകിസ്താനിലേക്ക് പോകാൻ ഒരു ടീമിനും അനുമതി നൽകിയിട്ടില്ല -കായിക മന്ത്രാലയ വക്താവ് അറിയിച്ചു.
ഇങ്ങനെ ഒരു ടീമിനെക്കുറിച്ച് അറിയില്ല. ഇന്ത്യൻ ടീമിെൻറ പേരിൽ പോയവർക്കെതിരെ നടപടിയെടുക്കും -അമച്വർ കബഡി ഫെഡറേഷൻ തലവൻ എസ്.പി. ഗാർഗും അറിയിച്ചു. വാഗ അതിർത്തിയിൽ പാക് കബഡി ഫെഡറേഷനാണ് ടീമിനെ സ്വീകരിച്ചത്.
2010 മുതൽ ആറുതവണ വേദിയൊരുക്കിയ ഇന്ത്യയായിരുന്നു ജേതാക്കൾ. അഞ്ചുതവണ ഫൈനലിൽ പാകിസ്താൻ എതിരാളികളായി. ആസ്ട്രേലിയ, ഇംഗ്ലണ്ട്, ഇറാൻ, ജർമനി തുടങ്ങി 10 ടീമുകൾ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
