ഡിബാലക്ക് കോവിഡ്19?
text_fieldsടൂറിൻ: യുവൻറസിെൻറ അർജൻറീനിയൻ സ്ട്രൈക്കർ പൗളോ ഡിബാലക്ക് കോവിഡ്19 ബാധയെന്ന് അഭ്യൂഹം. യുവൻറസ് ഡിഫൻഡർ ഡാ നിയേല റുഗാനിക്ക് കഴിഞ്ഞ ദിവസം കോവിഡ്19 സ്ഥിരീകരിച്ചതിനുപിന്നാലെ സൂപ്പർ സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊ ണാൾഡോ ഉൾപെടെ ടീമിലെ സഹതാരങ്ങളെല്ലാം നിരീക്ഷണത്തിൽ കഴിയുകയാണെന്നാണ് റിേപ്പാർട്ട്. ഇതിനിടയിലാണ് ടീമിലെ മിന്നുംതാരങ്ങളിലൊരാളായ ഡിബാലക്ക് കോവിഡ് ബാധയെന്ന് പ്രമുഖ ബ്രിട്ടീഷ് വെബ്സൈറ്റ് ഉൾപെടെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഇൗ അഭ്യൂഹം സമൂഹമാധ്യമങ്ങളിൽ പരന്നതോടെ താരത്തിെൻറ ആരാധകർ ഉൾപെടെയുള്ളവരിൽ ആശങ്കയേറി. എന്നാൽ, നിജസ്ഥിതി അന്വേഷിച്ച ഇ.എസ്.പി.എൻ ജേണലിസ്റ്റ് ആന്ദ്രേ അഗുയ്യ ഡിബാലയുമായി ബന്ധപ്പെട്ട് താരത്തിന് കോവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ‘ഡിബാലക്ക് കോവിഡ് ബാധയെന്ന അഭ്യൂഹത്തെ തുടർന്ന് ഞാൻ താരവുമായി ബന്ധപ്പെട്ടിരുന്നു. അത് തെറ്റായ വിവരമാണെന്ന് ഡിബാല തന്നെ വ്യക്തമാക്കി. മികച്ച ആേരാഗ്യസ്ഥിതിയിലാണ് താരം. തങ്ങളുടെ എല്ലാ കളിക്കാരെയും യുവൻറസ് തിങ്കളാഴ്ച പരിശോധനക്ക് വിധേയമാക്കും’- അഗുയ്യ ട്വിറ്ററിൽ കുറിച്ചു.
താരത്തിെൻറ കാമുകി ഒറിയാേനായുടെ മാതാവ് കാതറിൻ ഫുളോപും ഡിബാലയിൽ കോവിഡ്ബാധയുടെ ലക്ഷണങ്ങെളാന്നുമില്ലെന്ന് വ്യക്തമാക്കി. താരം ഇറ്റലിയിലെ വീട്ടിൽ നിരീക്ഷണത്തിലാണെന്നും 15 ദിവസം അവിെട തുടരുമെന്നും അവർ പറഞ്ഞു.
കളിക്കാരും സപ്പോർട്ടിങ് സ്റ്റാഫും ഉൾപെടെ ക്ലബുമായി സഹകരിക്കുന്ന 121 പേർ നിരീക്ഷണത്തിൽ കഴിയുകയാണെന്ന് യുവൻസ് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
