വോളി അസോസിയേഷനിൽ  അഴിമതിയെന്ന്​ ജിമ്മി ജോർജ്​ ഫൗ​േണ്ടഷൻ

  • സ്​പോർട്​സ്​ കൗൺസിലിനാണ്​   ഫൗേണ്ടഷൻ മാനേജിങ്​ ട്രസ്​റ്റി  സെബാസ്​റ്റ്യൻ ജോർജ്​ പരാതി നൽകിയത്

കോ​ഴി​ക്കോ​ട്​: കേ​ര​ള വോ​ളി​ബാ​ൾ അ​സോ​സി​യേ​ഷ​നി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും വി​ജി​ല​ൻ​സ്​ കേ​സി​ലു​ൾ​​പ്പെ​ട്ട സം​സ്​​ഥാ​ന ​െസ​ക്ര​ട്ട​റി നാ​ല​ക​ത്ത്​ ബ​ഷീ​റി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ സം​സ്​​ഥാ​ന സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലി​ന് പ​രാ​തി. പേ​രാ​വൂ​രി​ലെ ജി​മ്മി ജോ​ർ​ജ്​ ഫൗ​േ​ണ്ട​ഷ​ൻ മാ​നേ​ജി​ങ്​ ട്ര​സ്​​റ്റി സെ​ബാ​സ്​​റ്റ്യ​ൻ ജോ​ർ​ജാ​ണ്​ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ്​​ മേ​ഴ്​​സി​ക്കു​ട്ട​ന്​ പ​രാ​തി ന​ൽ​കി​യ​ത്. ഇ​തി​ഹാ​സ​താ​ര​മാ​യ ജി​മ്മി ജോ​ർ​ജി​​​െൻറ സ​ഹോ​ദ​ര​നും മു​ൻ താ​ര​വും​കൂ​ടി​യാ​യ സെ​ബാ​സ്​​റ്റ്യ​ൻ ജോ​ർ​ജ്​ ന​ൽ​കി​യ പ​രാ​തി​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം കോ​ഴി​ക്കോ​ട്​ ന​ട​ന്ന ദേ​ശീ​യ സീ​നി​യ​ർ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ക​ണ​ക്കു​ക​ളി​ൽ വ​ൻ​കൃ​ത്രി​മം ന​ട​ന്ന​താ​യി ആ​രോ​പി​ക്കു​ന്നു.

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ന​ട​ന്ന ദേ​ശീ​യ സ​ബ് ജൂ​നി​യ​ർ ​വോ​ളി ചാ​മ്പ്യ​ൻ​ഷി​പ്പി​നു​വേ​ണ്ടി ദേ​ശീ​യ വോ​ളി​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ന​ൽ​കി​യ ആ​റു​ ല​ക്ഷം രൂ​പ തി​രി​മ​റി ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും പ​രാ​തി​യി​ൽ പ​റ​യു​ന്നു. നാ​ല​ക​ത്ത് ബ​ഷീ​റി​നെ​തി​രെ മ​ല​പ്പു​റം വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി 2014ൽ ​കേ​സ്   ര​ജി​സ്​​റ്റ​ർ ചെ​യ്തി​രു​ന്നു. സ്ഥാ​ന​ത്തു​നി​ന്ന്​ നീ​ക്കം​ചെ​യ്യ​ണ​മെ​ന്ന്​ വി​ജി​ല​ൻ​സ് ശി​പാ​ർ​ശ ചെ​യ്​​തു. വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ഇ​ക്കാ​ര്യം വി​ജി​ല​ൻ​സ് അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യെ​ന്നും​ പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. തു​ട​ർ​ന്ന് ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട്​  2015ൽ  ​വോ​ളി​ബാ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റി​ന്​ സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ  ക​ത്ത് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, രാ​ഷ്​​ട്രീ​യ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​വും  ന​ട​പ​ടി​ക​ളും മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും സെ​ബാ​സ്​​റ്റ്യ​ൻ ജോ​ർ​ജ്​ ആ​രോ​പി​ക്കു​ന്നു.

കേ​ന്ദ്ര സ​ർ​ക്കാ​ർ ഗ്രാ​ൻ​റി​ൽ​നി​ന്ന്​ ​​വോ​ളി​ബാ​ൾ  ഫെ​ഡ​റേ​ഷ​ൻ  ഓ​ഫ്​ ഇ​ന്ത്യ ന​ൽ​കി​യ ല​ക്ഷ​ങ്ങ​ൾ തി​രി​മ​റി ന​ട​ത്തി​യ വ്യ​ക്തി ഫെ​ഡ​റേ​ഷ​ൻ അ​സോ​സി​യേ​റ്റ്​ സെ​ക്ര​ട്ട​റി, സം​സ്ഥാ​ന അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി, കേ​ര​ള ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി എ​ന്നീ പ​ദ​വി​ക​ളി​ൽ തു​ട​രു​ന്ന​തി​ൽ അ​നൗ​ചി​ത്യ​മു​ണ്ടെ​ന്നും പ​രാ​തി​യി​ൽ  ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 2018  ഫെ​ബ്രു​വ​രി​യി​ൽ കോ​ഴി​ക്കോ​ട്ട്​ ന​ട​ത്തി​യ ദേ​ശീ​യ വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​​​െൻറ വ​ര​വു​ചെ​ല​വ്​ ക​ണ​ക്കു​ക​ൾ സം​ഘാ​ട​ക സ​മി​തി യോ​ഗം ചേ​ർ​ന്ന്​ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. സ്പോ​ൺ​സ​ർ​ഷി​പ്​  തു​ക മു​ഴു​വ​ൻ സം​ഘാ​ട​ക സ​മി​തി​യു​ടെ ക​ണ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. അ​സോ​സി​യേ​ഷ​ൻ പി​രി​ച്ചെ​ടു​ത്ത 20 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ര​ഹ​സ്യ ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ്യ​വ​സാ​യി​ക്ക്​  കൈ​മാ​റി​യ​തി​ൽ അ​പാ​ക​ത​യു​ണ്ട്.  മൂ​ന്ന്​ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ​യാ​ണ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​​​െൻറ തു​ക സ​മാ​ഹ​രി​ച്ച​ത്. എ​ന്നാ​ൽ, ഒ​രു അ​ക്കൗ​ണ്ടി​ൽ ല​ഭി​ച്ച തു​ക മാ​ത്ര​മാ​ണ് സം​ഘാ​ട​ക സ​മി​തി​യു​ടെ ക​ണ​ക്കി​ലു​ൾ​പ്പെ​ടു​ത്തി​യ​ത്​ - പ​രാ​തി​യി​ൽ ​സെ​ബാ​സ്​​റ്റ്യ​ൻ ജോ​ർ​ജ്​ ഉ​ന്ന​യി​ക്കു​ന്നു. 
Loading...
COMMENTS