ആ​ന​ന്ദി​ന്​ വി​ര​മി​ക്കാ​ൻ സ​മ​യ​മാ​യെ​ന്ന്​ ല​ങ്ക ര​വി

09:13 AM
13/09/2017
ഹൈ​ദ​രാ​ബാ​ദ്​: അ​ഞ്ചു ത​വ​ണ ലോ​ക ചെ​സ്​​ചാ​മ്പ്യ​നാ​യ വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദി​ന്​ വി​ര​മി​ക്കാ​ൻ സ​മ​യ​മാ​യെ​ന്ന്​ മു​ൻ ഏ​ഷ്യ​ൻ റാ​പി​ഡ്​ ചാ​മ്പ്യ​ൻ ല​ങ്ക ര​വി. ജോ​ർ​ജി​യ​യി​ലെ ത്​​ബി​ലി​സി​യി​ൽ ന​ട​ന്ന ചെ​സ്​ വേ​ൾ​ഡ്​ ക​പ്പ്​ ര​ണ്ടാം റൗ​ണ്ടി​ൽ തോ​റ്റ്​ ​പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ​യാ​ണ്​ ആ​ന​ന്ദി​നെ വി​ര​മി​ക്ക​ൽ ഒാ​ർ​മ​പ്പെ​ടു​ത്തി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ മാ​സ്​​റ്റ​ർ കൂ​ടി​യാ​യ ര​വി രം​ഗ​ത്തെ​ത്തി​യ​ത്. കാ​ന​ഡ​യു​ടെ ആ​ൻ​റ​ൺ കൊ​വ​ലി​യോ​വി​നോ​ട്​ കീ​ഴ​ട​ങ്ങി​യ​തോ​ടെ അ​ടു​ത്ത വ​ർ​ഷ​ത്തെ ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​ലേ​ക്കു​ള്ള യോ​ഗ്യ​ത​യും ആ​ന​ന്ദി​ന്​ ന​ഷ്​​ട​മാ​യി​രു​ന്നു. ‘2014 ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മാ​ഗ്​​ന​സ്​ കാ​ൾ​സ​നോ​ട്​ തോ​റ്റ​പ്പോ​ൾ ത​ന്നെ ആ​ന​ന്ദ്​ വി​ര​മി​​ക്ക​ണ​മാ​യി​രു​ന്നു. 47കാ​ര​നാ​യ ആ​ന​ന്ദി​​​െൻറ പ്ര​ക​ട​ന​ത്തി​ൽ പ്രാ​യ​ത്തി​​െൻറ അ​വ​ശ​ത​യു​ണ്ട്. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​മാ​യി അ​ദ്ദേ​ഹ​ത്തി​​െൻറ ക​രി​യ​ർ ഗ്രാ​ഫ്​ ദ​യ​നീ​യ​മാം​വി​ധം താ​ഴോ​ട്ടാ​ണ്​’ -ല​ങ്ക ര​വി പ​റ​ഞ്ഞു. അ​തേ​സ​മ​യം, ആ​ന​ന്ദി​നെ​പോ​ലൊ​രു പ​ക​ര​ക്കാ​ര​ൻ ഉ​ദ​യം​ചെ​യ്യു​ക പ്ര​യാ​സ​മാ​ണ്.  -ദേ​ശീ​യ കോ​ച്ച്​ കൂ​ടി​യാ​യ ആ​ന്ധ്ര​പ്ര​ദേ​ശു​കാ​ര​ൻ പ​റ​ഞ്ഞു. 
COMMENTS