Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഒളിമ്പിക്​സ്​ വേദി:...

ഒളിമ്പിക്​സ്​ വേദി: ഇറ്റലി പിൻമാറി

text_fields
bookmark_border
ഒളിമ്പിക്​സ്​ വേദി: ഇറ്റലി പിൻമാറി
cancel

റോം: 2024 ലെ  ഒളിമ്പിക്​സ്​ ആതിഥ്യം വഹിക്കാനുള്ള നീക്കത്തിൽ​ നിന്നും ഇറ്റലി പിൻമാറി. റോം സിറ്റി കൗൺസിലിൽ നടന്ന വോ​െട്ടടുപ്പിൽ പരാജയപ്പെട്ടതോട്​ കൂടിയാണ്​ ഒളിമ്പിക്​ വേദി സ്വന്തമാക്കാനുള്ള മൽസരത്തിൽ നിന്നും പിൻമാറിയത്​. ഇറ്റലിയിലെ ഒളിമ്പിക്​ കമ്മിറ്റി അധ്യക്ഷൻ ജിയോവാനി മലാഗോയാണ്​ ഇക്കാര്യം അറിയിച്ചത്​. റോം കൗൺസിലി​െൻറ തീരുമാനത്തോട്​ അതൃപ്​തിയുണ്ട്​. എന്നാൽ കൗൺസിലി​​െൻറ തീരുമാനത്തെ മറികടക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മലാഗോ അറിയിച്ചു.

 ​ഗെയിംസ്​ നടത്തുന്നതിനോട്​ യോജിപ്പില്ലെന്ന്​ തെരഞ്ഞെടുപ്പിന്​ മുമ്പ്​ തന്നെ അറിയിച്ചതാണ്​. അഴിമതി, മാലിന്യ നിക്ഷേപം എന്നിവ തുടച്ച്​ നീക്കുന്നതിനാണ്​ നഗരം ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും ഫൈവ്​ സ്​റ്റാർ പാർട്ടി നേതാവും സിറ്റി മേയറുമായ വിർജീനിയ റഗ്ഗി പറഞ്ഞു.

2017 സെപ്​റ്റംബറിലാണ്​ ഗെയിംസ്​ വേദി പ്രഖ്യാപിക്കുന്നത്​. ബോസ്​റ്റൺ, ഹംബർഗ്​, എന്നീ നഗരങ്ങൾ നേരത്തെ  ഒളിമ്പിക്​ വേദി സ്വന്തമാക്കുന്നതിൽ നിന്നും പിൻമാറിയിരുന്നു. പാരിസ്​, ലോസ്​ ആഞ്ചലസ്​, ബുഡാപെസ്​റ്റ്​ എന്നീ നഗരങ്ങളാണ്​ നിലവിൽ 2024 ഒളിമ്പിക്​ വേദിക്കായുള്ള മൽസര രംഗത്തുള്ളത്​. 2020 ലെ അടുത്ത ഒളിമ്പിക്​സ്​ ജപ്പാനിലാണ്​ നടക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:italy olimpics committeRome's MayorVirginia Raggi
News Summary - Italy withdraws Rome 2024 Olympic Games bid
Next Story