ഷൂട്ടിങ്ങും അെമ്പയ്ത്തും ഒഴിവാക്കി: 2022 കോമൺവെൽത്ത് ഗെയിംസ് ബഹിഷ്കരണത്തിന് ഇന്ത്യ
text_fieldsന്യൂഡൽഹി: ഷൂട്ടിങ്ങും അെമ്പയ്ത്തും പടിക്കുപുറത്താക്കിയതിൽ പ്രതിഷേധിച്ച് 2022 കോമ ൺവെൽത്ത് ഗെയിംസ് ബഹിഷ്കരണ മുന്നറിയിപ്പുമായി ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ. െഎ.ഒ.എ സെക്രട്ടറി ജനറൽ രാജീവ് മെഹ്തയാണ് ബെർമിങ്ഹാം ഗെയിംസ് ബഹിഷ്കരണം സംബന്ധിച്ച് സൂചന നൽകിയത്. ഒരു മാസത്തിനുള്ളിലോ ഡൽഹിയിൽ ചേരുന്ന എക്സിക്യൂട്ടിവ് യോഗത്തിലോ തീരുമാനമുണ്ടാവുമെന്ന് മെഹ്ത അറിയിച്ചു.
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പ്രതിഷേധങ്ങൾക്കിടെയാണ് ഷൂട്ടിങ്ങും അെമ്പയ്ത്തും ഒഴിവാക്കാൻ കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ എക്സിക്യൂട്ടിവ് ബോർഡ് തീരുമാനിച്ചത്. വനിത ട്വൻറി20 ക്രിക്കറ്റ്, പാരാ ടേബ്ൾടെന്നിസ് എന്നിവ ഉൾപ്പെടുത്തുന്നതിനായിരുന്നു ഇൗ വെട്ടിമുറിക്കൽ. തീരുമാനത്തിന് 71 അംഗ ഗെയിംസ് ബോർഡിൽ 51 ശതമാനത്തിെൻറ പിന്തുണ വേണമെന്നാണ് ചട്ടം.
ബഹിഷ്കരണ നീക്കത്തെ ഇന്ത്യയുടെ മുൻനിര ഷൂട്ടർ ഹീന സിദ്ദു സ്വാഗതം ചെയ്തു. അതേസമയം, െഎ.ഒ.എ അംഗരാജ്യങ്ങൾക്കിടയിൽ പ്രചാരണം നടത്തി പിന്തുണ നേടാൻ ശ്രമിക്കണമെന്ന് ആർച്ചറി പ്രസിഡൻറ് ആവശ്യപ്പെട്ടു.
