Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇനി ലക്ഷ്യം കോമൺവെൽത്ത് കിരീടവും ലോകകിരീടവും -വിജേന്ദർ
text_fieldsbookmark_border
ജയ്പുർ: ഇടിക്കൂട്ടിൽ തുടർച്ചയായ പത്താം ജയം സ്വന്തമാക്കിയ ഇന്ത്യയുടെ വിജേന്ദർ സിങ്ങിന് ഇനി ലക്ഷ്യം കോമൺവെൽത്ത്. ആഫ്രിക്കൻ ചാമ്പ്യൻ ഏണസ്റ്റ് അമൂസുവിനെ തോൽപിച്ചതിനു പിന്നാലെയാണ് പുതിയ ലക്ഷ്യങ്ങളെക്കുറിച്ച് താരം വാചാലനായത്. ‘‘വിജയത്തോടെ ഇൗ വർഷം അവസാനിപ്പിക്കാനായതിൽ വളരെ സന്തോഷം. ഇനി അടുത്തവർഷം ആദ്യത്തിൽ രണ്ടു ലക്ഷ്യങ്ങളാണുള്ളത്. കോമൺ വെൽത്ത് സൂപ്പർമിഡ്ൽവെയ്റ്റ് കിരീടവും ലോകകിരീടവും. ജയ്പുരിൽ എെൻറ ഒരോ പഞ്ചുകളോടൊപ്പം നിന്ന ആരാധകർക്ക് നന്ദി’’ -വിജേന്ദർ പറഞ്ഞു. ഏണസ്റ്റ് അമൂസുവിനെ പത്ത് റൗണ്ട് പോരാട്ടത്തിൽ 100-90 പോയൻറിനാണ് വിജേന്ദർ ഇടിച്ചിട്ടത്. ബ്രിട്ടെൻറ ലൂക് ബ്ലാക്ലെഡ്ജാണ് നിലവിലെ കോമൺവെൽത്ത് ചാമ്പ്യൻ.
Next Story
