Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightലോ​​ക ഹോ​​ക്കി...

ലോ​​ക ഹോ​​ക്കി ലീ​​ഗ്​ ഫൈ​​ന​​ൽ റൗ​​ണ്ടി​​ന്​ ഇ​ന്ന്​ തു​ട​ക്കം; ഇ​​ന്ത്യ ആ​​സ്​​​ട്രേ​​ലി​​യ​ക്കെ​തി​രെ 

text_fields
bookmark_border
ലോ​​ക ഹോ​​ക്കി ലീ​​ഗ്​ ഫൈ​​ന​​ൽ റൗ​​ണ്ടി​​ന്​ ഇ​ന്ന്​ തു​ട​ക്കം; ഇ​​ന്ത്യ ആ​​സ്​​​ട്രേ​​ലി​​യ​ക്കെ​തി​രെ 
cancel
ഭു​​വ​​നേ​​ശ്വ​​ർ: ലോ​​ക ഹോ​​ക്കി ലീ​​ഗ്​ ഫൈ​​ന​​ൽ  റൗ​​ണ്ട്​ പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്ക്​ വെ​ള്ളി​യാ​ഴ്​​ച​ ഒ​​ഡി​​ഷ​​യി​​ലെ ഭു​​വ​​നേ​​ശ്വ​​റി​​ൽ തു​​ട​​ക്ക​മാ​വും. ഗ്രൂ​പ​്​​ ബി​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ക​രു​ത്ത​രാ​യ ആ​സ്​​ട്രേ​ലി​യ​യെ നേ​രി​ടും.

ഇം​​ഗ്ല​​ണ്ട്, ജ​​ർ​​മ​​നി എ​ന്നി​വ​യാ​ണ്​ ഗ്രൂ​പ്പി​ലെ മ​റ്റു ടീ​മു​ക​ൾ. ഇ​ന്ന​ത്തെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ഇൗ ​ടീ​മു​ക​ൾ ഏ​റ്റു​മു​ട്ടും. പൂ​​ൾ ‘എ’​​യി​​ൽ അ​​ർ​​ജ​​ൻ​​റീ​​ന, ബെ​​ൽ​​ജി​​യം, നെ​​ത​​ർ​​ല​​ൻ​​ഡ്​​​സ്, സ്​​​പെ​​യി​​ൻ എ​ന്നീ ടീ​മു​ക​ളാ​ണു​ള്ള​ത്. രാ​​ജ്യാ​​ന്ത​​ര ഹോ​​ക്കി ഫെ​​ഡ​​റേ​​ഷ​​നു കീ​​ഴി​​ൽ ആ​​രം​​ഭി​​ച്ച ലീ​​ഗി​​െൻറ മൂ​​ന്നാം എ​​ഡി​​ഷ​​െൻറ സ​​മാ​​പ​​ന അ​​ങ്ക​​ത്തി​​നാ​​ണ്​ ഇ​​ന്ത്യ​​ൻ മ​​ണ്ണ്​ ​േവ​​ദി​​യാ​​വു​​ന്ന​​ത്. ആ​​തി​​ഥേ​​യ​​രെ​​ന്ന ആ​​നു​​കൂ​​ല്യ​​ത്തി​​ലാ​​ണ്​ ഇ​​ന്ത്യ ഫൈ​​ന​​ലി​​ൽ ഇ​​ടം​പി​​ടി​​ച്ച​​ത്.

ല​​ണ്ട​​നി​​ൽ ന​​ട​​ന്ന സെ​​മി​​ഫൈ​​ന​​ൽ റൗ​​ണ്ടി​​ൽ ക്വാ​​ർ​​ട്ട​​റി​​ൽ കീ​​ഴ​​ട​​ങ്ങി ഇ​​ന്ത്യ പു​​റ​​ത്താ​​യി​​രു​​ന്നു. സെ​​മി​​ഫൈ​​ന​​ൽ ഒ​​ന്നാം ലെ​​ഗി​​ലെ ഫൈ​​ന​​ലി​​സ്​​​റ്റു​​ക​​ളാ​​യ അ​​ർ​​ജ​​ൻ​​റീ​​ന​​യും നെ​​ത​​ർ​​ല​​ൻ​​ഡ്​​​സും ​ഫൈ​​ന​​ൽ റൗ​​ണ്ടി​​ലേ​​ക്ക്​ യോ​​ഗ്യ​​ത നേ​​ടി. ഇ​​ന്ത്യ, ആ​​റാം സ്​​​ഥാ​​ന​​ത്താ​യി​രു​ന്നു. നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​ണ്​ ആ​​സ്​​​ട്രേ​​ലി​​യ. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockeyWorld Hockey Leaguemalayalam newssports newsidnia hockey
News Summary - World Hockey League Final -Sports news
Next Story