ലോ​ക​ക​പ്പ്​ ഹോ​ക്കി: പാ​കി​സ്​​താ​നും കാ​ന​ഡ​യും പു​റ​ത്ത്

23:07 PM
11/12/2018
hockey
ലോകകപ്പ്​ ഹോക്കിയിൽ കാനഡക്കെതിരെ നെതർലൻഡ്​സി​െൻറ ബില്ലിബേകറുടെ മുന്നേറ്റം

ഭു​വ​നേ​ശ്വ​ർ: ലോ​ക​ക​പ്പ്​ ഹോ​ക്കി ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഇ​ന്ത്യ​ക്ക്​ എ​തി​രാ​ളി ക​രു​ത്ത​രാ​യ നെ​ത​ർ​ല​ൻ​ഡ്​​സ്. ​ചൊ​വ്വാ​ഴ്​​ച ന​ട​ന്ന ക്രോ​സ്​ ഒാ​വ​ർ മ​ത്സ​ര​ത്തി​ൽ കാ​ന​ഡ​യെ മ​റു​പ​ടി​യി​ല്ലാ​ത്ത അ​ഞ്ചു​ ഗോ​ളി​ന്​ ത​രി​പ്പ​ണ​മാ​ക്കി​യാ​ണ്​ ലോ​ക​റാ​ങ്കി​ങ്ങി​ലെ നാ​ലാം ന​മ്പ​റു​കാ​രാ​യ നെ​ത​ർ​ല​ൻ​ഡ്​​സ്​ ​ക്വാ​ർ​ട്ട​റി​ലേ​ക്ക്​ മു​ന്നേ​റി​യ​ത്. ​പൂ​ൾ ‘സി’​യി​ൽ മ​ത്സ​രി​ച്ച ഇ​ന്ത്യ ഒ​ന്നാം സ്​​ഥാ​ന​ക്കാ​രാ​യി നേ​രി​ട്ടു​ത​ന്നെ യോ​ഗ്യ​ത നേ​ടി​യി​രു​ന്നു.

റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ​യെ​ക്കാ​ൾ മു​ന്നി​ലാ​ണ്​ മു​ൻ ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യ നെ​ത​ർ​ല​ൻ​ഡ്​​സ്. നേ​ര​േ​ത്ത പൂ​ളി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യോ​ട്​ 5-1ന്​ ​തോ​റ്റ കാ​ന​ഡ​ക്കെ​തി​രെ ക​ളി​യു​ടെ ആ​ദ്യ മി​നി​റ്റ്​ മു​ത​ൽ ​ഡ​ച്ചു​കാ​ർ ഗോ​ള​ടി തു​ട​ങ്ങി. വാ​ൻ ഡാം ​ര​ണ്ടു​വ​ട്ടം വ​ല​കു​ലു​ക്കി​യ​പ്പോ​ൾ ബാ​ൾ​ക്​ (16), റോ​ബ​ർ​ട്ട്​ കെം​പ​ർ​മാ​ൻ (20), തി​യ​റി ബ്രി​ങ്ക്​​മാ​ൻ (41) എ​ന്നി​വ​രും സ്​​കോ​ർ ചെ​യ്​​തു.

അ​തേ​സ​മ​യം, നാ​ലു ത​വ​ണ ലോ​ക​ജേ​താ​ക്ക​ളാ​യ പാ​കി​സ്​​താ​ൻ ക്വാ​ർ​ട്ട​ർ കാ​ണാ​തെ പു​റ​ത്താ​യി. ക്രോ​സ്​ ഒാ​വ​ർ പോ​രാ​ട്ട​ത്തി​ൽ ബെ​ൽ​ജി​യ​ത്തി​നു​ മു​ന്നി​ൽ 5-0ത്തി​നാ​ണ്​ പാ​കി​സ്​​താ​​െൻറ വീ​ഴ്​​ച. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ബെ​ൽ​ജി​യ​വും ജ​ർ​മ​നി​യും ഏ​റ്റു​മു​ട്ടും. 

ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ ബുധനാഴ്​ച​ തു​ട​ക്കം കു​റി​ക്കും. ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​ർ​ജ​ൻ​റീ​ന ഇം​ഗ്ല​ണ്ടി​നെ​യും ര​ണ്ടാം അ​ങ്ക​ത്തി​ൽ ആ​സ്​​ട്രേ​ലി​യ ഫ്രാ​ൻ​സി​നെ​യും നേ​രി​ടും. വ്യാ​ഴാ​ഴ്​​ച​യാ​ണ്​ ഇ​ന്ത്യ-​നെ​ത​ർ​ല​ൻ​ഡ്​​സ്​ അ​ങ്കം.

Loading...
COMMENTS