Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightസം​സ്​​ഥാ​ന ഹോ​ക്കി...

സം​സ്​​ഥാ​ന ഹോ​ക്കി ചാ​മ്പ്യ​ഷി​പ്പ്: നോക്കൗട്ട് മത്സരങ്ങൾക്ക്​ നാളെ തുടക്കം

text_fields
bookmark_border
സം​സ്​​ഥാ​ന ഹോ​ക്കി ചാ​മ്പ്യ​ഷി​പ്പ്: നോക്കൗട്ട് മത്സരങ്ങൾക്ക്​ നാളെ തുടക്കം
cancel

തൃ​ശൂ​ർ: സം​സ്​​ഥാ​ന ഹോ​ക്കി ചാ​മ്പ്യ​ഷി​പ്പി​ൽ തൃ​ശൂ​ർ വ​നി​ത ടീ​മി​ന് വി​ജ​യം. എ​തി​രി​ല്ലാ​ത്ത ഒ​രു ഗേ ാ​ളി​ന് ആ​ല​പ്പു​ഴ​യെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ തൃ​ശൂ​ർ ക​ണ്ണൂ​രി​നോ​ട് പ ൊ​രു​തി​ത്തോ​റ്റു (0-1). പ്രാ​ഥ​മി​ക റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ ചൊ​വ്വാ​ഴ്ച സ​മാ​പി​ക്കും. നോ​ക്കൗ​ട്ട് മ​ത്സ​ര ​ങ്ങ​ൾ ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കും. വ്യാ​ഴാ​ഴ്ച​യാ​ണ് ഫൈ​ന​ൽ.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ന​ട​ന്ന ആ​ദ്യ പു​രു​ഷ​വി​ഭാ​ഗം മ​ത്സ​ര​ത്തി​ൽ വ​യ​നാ​ട് ആ​ല​പ്പു​ഴ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി (2-0). തു​ട​ർ​ന്നു​ള്ള മ​ത്സ​ര​ങ്ങ​ളി​ൽ ജി.​വി രാ​ജ കാ​സ​ർ​കോ​ടി​നെ​യും (7-1), ഇ​ടു​ക്കി മ​ല​പ്പു​റ​ത്തെ​യും (2-0), പാ​ല​ക്കാ​ട് സാ​യ് കൊ​ല്ല​ത്തേ​യും (1-0), നേ​വി ജി.​വി രാ​ജ​യെ​യും (4-1), കോ​ട്ട​യം എ​റ​ണാ​കു​ള​ത്തെ​യും (2-0), പ​ത്ത​നം​തി​ട്ട ആ​ല​പ്പു​ഴ​യെ​യും (3-0), നേ​വി കാ​സ​ർ​കോ​ടി​നേ​യും (7-0) പ​രാ​ജ​യ​പ്പ​ടു​ത്തി. ആ​ർ​മി- എ​റ​ണാ​കു​ളം മ​ത്സ​രം സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

വ​നി​ത​ക​ളു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ സാ​യ് കൊ​ല്ലം മ​ല​പ്പു​റ​ത്തെ എ​തി​രി​ല്ലാ​ത്ത പ​ത്തു​ഗോ​ളി​ന് തോ​ൽ​പ്പി​ച്ചു. തു​ട​ർ​ന്നു​ള്ള മ​ത്സ​ര​ങ്ങ​ളി​ൽ പ​ത്ത​നം​തി​ട്ട ആ​ല​പ്പു​ഴ​യെ​യും (8-0), എ​റ​ണാ​കു​ളം പാ​ല​ക്കാ​ടി​നെ​യും (3-1), തി​രു​വ​ന​ന്ത​പു​രം കോ​ഴി​ക്കോ​ടി​നെ​യും (5-0), ജി.​വി രാ​ജ മ​ല​പ്പു​റ​ത്തെ​യും (4-0) പ​രാ​ജ​യ​പ്പെ​ടു​ത്തി.


Show Full Article
TAGS:state hockey championship hockey sports news malayalam news 
News Summary - state hockey championship- Hockey ,Sports news
Next Story