സ്പോർട്സ് കൗൺസിൽ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
text_fieldsകോഴിക്കോട്: കേന്ദ്ര കായിക, യുവജനകാര്യ മന്ത്രി വിജയ് ഗോയലിന് സംസ്ഥാന സ്പോർട്സ് കൗൺസിലും ജില്ല സ്പോർട്സ് കൗൺസിലും ചേർന്ന് സ്വീകരണം നൽകി. ചടങ്ങിൽ സംസ്ഥാന സ്പോർട്സ് കൗൺസിലിെൻറ ഔദ്യോഗിക വെബ്സൈറ്റ് (www.sportscouncil.kerala.gov.in) മന്ത്രി ഉദ്ഘാടനം ചെയ്തു. മൂന്നാറിലെ ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയ്നിങ് സെൻററിെൻറ സമഗ്രവികസനത്തിന് പൂർണ സഹകരണവും കേന്ദ്രത്തിെൻറ ഭാഗത്തുനിന്നുണ്ടാവുമെന്നും ഇതിനായി വിശദ രൂപരേഖ സമർപ്പിക്കാൻ കേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കായിക സർവകലാശാലക്ക് സ്ഥലം കണ്ടെത്താൻ സംസ്ഥാന സർക്കാറിനോടാവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജില്ല സ്പോർട്സ് കൗൺസിലിെൻറ അവശ കായികതാരങ്ങൾക്കുള്ള പെൻഷൻ വിതരണം മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു.
സ്പോർട്സ് കൗൺസിലിെൻറ ഉപഹാരം മന്ത്രിക്ക് എം.കെ. രാഘവൻ എം.പി കൈമാറി. സ്പോർട്സ് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് ടി.പി ദാസൻ അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, സ്പോർട്സ് കൗൺസിൽ സെകട്ടറി സഞ്ജയൻ കുമാർ, ബി. അശോക്, കെ.ജെ. മത്തായി എന്നിവർ സംസാരിച്ചു.