പി.ആര്‍. ശ്രീജേഷ് രാജ്യാന്തര ഹോക്കി അത്ലറ്റ്സ് കമ്മിറ്റിയില്‍

23:09 PM
11/01/2017
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ പി.ആര്‍. ശ്രീജേഷിനെ രാജ്യാന്തര ഹോക്കി ഫെഡറേഷന്‍ അത്ലറ്റ്സ് കമ്മിറ്റി അംഗമായി ഉള്‍പ്പെടുത്തി. വിരമിച്ചവരും നിലവിലെ താരങ്ങളും  ഉള്‍പ്പെടെ എട്ടുപേരടങ്ങിയ അത്ലറ്റ്സ് കമ്മിറ്റിയിലൊരാളായാണ് മലയാളി നായകനെ ഉള്‍പ്പെടുത്തിയത്. രാജ്യാന്തര ഹോക്കി ഫെഡറേഷനും (എഫ്.ഐ.എച്ച്) കളിക്കാര്‍ക്കുമിടയിലെ മധ്യവര്‍ത്തിയായാണ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. കമ്മിറ്റിയുടെ ഭാഗമാവുന്നത് വലിയ അംഗീകാരമാണെന്ന് ശ്രീജേഷ് പറഞ്ഞു. മൊറിറ്റ്സ് ഫ്യൂവസ്റ്റ ഉള്‍പ്പെടെയുള്ള ഇതിഹാസ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അസുലഭ അവസരമാണിത്. പുതിയ ഉത്തരവാദിത്തം കളിക്കാരനെന്ന നിലയില്‍ ഭംഗിയായി നിറവേറ്റാന്‍ ശ്രമിക്കും -മലയാളി താരം പറഞ്ഞു. എഫ്.ഐ.എച്ചിനും കളിക്കാര്‍ക്കുമിടയിലെ ആശയവിനിമയം, ടൂര്‍ണമെന്‍റ് സംഘാടനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ അറിയിക്കല്‍, ആവശ്യമായ പരിഷ്കാര നടപടികളില്‍ ആശയങ്ങള്‍, താരങ്ങളുടെ പ്രശ്നങ്ങള്‍ എന്നിവ ധരിപ്പിക്കലുമാവും കമ്മിറ്റിയുടെ ഉത്തരവാദിത്തം.
COMMENTS