Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightമുൻ പാക്​ ഹോക്കിതാരം...

മുൻ പാക്​ ഹോക്കിതാരം മ​ൻ​സൂ​റി​ന്​ ഇ​ന്ത്യ ഹൃ​ദ​യം ന​ൽ​കും

text_fields
bookmark_border
mansoor-ahmed
cancel

മും​ബൈ: ഹോ​ക്കി​സ്​​റ്റി​ക്കെ​ടു​ത്ത നാ​ളി​ൽ ഇ​ന്ത്യ​ൻ ഹൃ​ദ​യ​ങ്ങ​ളി​ൽ മു​റി​വേ​ൽ​പി​ച്ച മ​ൻ​സൂ​ർ അ​ഹ്​​മ​ദി​ന്​ ഇ​ന്ത്യ ഹൃ​ദ​യം ന​ൽ​കും. ഹൃ​േ​ദ്രാ​ഗ​ത്തെ തു​ട​ർ​ന്ന്​ വി​ദ​ഗ്​​ധ ചി​കി​ത്സ​ക്കാ​യി മെ​ഡി​ക്ക​ൽ വി​സ​തേ​ടി ഇ​ന്ത്യാ സ​ർ​ക്കാ​റി​​​െൻറ ക​രു​ണ കാ​ത്തി​രു​ന്ന മ​ൻ​സൂ​റി​ന്​ സൗ​ജ​ന്യ ചി​കി​ത്സ​യും മാ​റ്റി​വെ​ക്കാ​ൻ ഹൃ​ദ​യ​വും വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഫോ​ർ​ട്ടി​സ്​ ഹോ​സ്​​പി​റ്റ​ൽ ഗ്രൂ​പ്​​ രം​ഗ​ത്തെ​ത്തി.

മും​ബൈ​യി​ലും ചെ​ന്നൈ​യി​ലു​മാ​യി ഹൃ​ദ​യം ല​ഭി​ക്കാ​ൻ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​താ​യി ഫോ​ർ​ട്ടി​സ്​ ഗ്രൂ​പ്​​ സോ​ണ​ൽ ഡ​യ​റ​ക്​​ട​ർ ഡോ. ​എ​സ്. നാ​രാ​യ​ണി അ​റി​യി​ച്ചു. എ​ന്നാ​ൽ, വി​സ അ​പേ​ക്ഷ​യി​ൽ തീ​രു​മാ​ന​മാ​യാ​ലേ മു​ൻ പാ​ക്​​ ഗോ​ൾ​കീ​പ്പ​റു​ടെ ചി​കി​ത്സ സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വം മാ​റൂ. 

നാ​ലു ദി​വ​സം മു​മ്പാ​ണ്​ മ​ൻ​സൂ​ർ അ​ഹ​്​​മ​ദ്​ മെ​ഡി​ക്ക​ൽ വി​സ​തേ​ടി അ​പേ​ക്ഷ ന​ൽ​കി​യ​ത്. നി​ല​വി​ൽ ക​റാ​ച്ചി​യി​ലെ ജി​ന്ന ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള താ​ര​ത്തി​ന്​ ഹൃ​ദ​യം മാ​റ്റി​വെ​ക്ക​ലാ​ണ്​ ഡോ​ക്​​ട​ർ​മാ​ർ ശി​പാ​ർ​ശ ചെ​യ്​​ത​ത്. ഇ​ന്ത്യ​യി​ൽ വി​ദ​ഗ്​​ധ ചി​കി​ത്സ​തേ​ടാ​നും നി​ർ​ദേ​ശി​ച്ചു. ഇ​തോ​ടെ​യാ​ണ്​ മ​ൻ​സൂ​ർ സ​ഹാ​യം തേ​ടി​യ​ത്. 

‘‘ഒ​രു​കാ​ല​ത്ത്​ ക​ളി​ക്ക​ള​ത്തി​ൽ ഒ​രു​പാ​ട്​ ഇ​ന്ത്യ​ൻ ഹൃ​ദ​യ​ങ്ങ​ളി​ൽ മു​റി​വേ​ൽ​പി​ച്ചി​രു​ന്നു. അ​​ത്​ സ്​​പോ​ർ​ട്​​സാ​യി​രു​ന്നു. ഇ​പ്പോ​ൾ എ​നി​ക്ക്​ ഇ​ന്ത്യ​യി​ൽ​വെ​ച്ച്​ ഹൃ​ദ​യം മാ​റ്റി​വെ​ക്ക​ണം. അ​തി​ന്​ സ​ർ​ക്കാ​ർ സ​ഹാ​യി​ക്ക​ണം’’ -മ​ൻ​സൂ​റി​​​െൻറ അ​പേ​ക്ഷ വൈ​റ​ലാ​യി മാ​റി. കേ​ന്ദ്ര സ​ർ​ക്കാ​റി​​​െൻറ പ​രി​ഗ​ണ​ന​യി​ലു​ള്ള അ​പേ​ക്ഷ​യി​ൽ ഉ​ട​ൻ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ മ​ൻ​സൂ​റി​നെ​തി​രെ ക​ളി​ച്ച ഇ​ന്ത്യ​ൻ ഹോ​ക്കി താ​ര​ങ്ങ​ളും രം​ഗ​ത്തെ​ത്തി. എ​ത്ര​യ​ും വേ​ഗം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന്​ മു​ൻ ഇ​ന്ത്യ​ൻ ക്യാ​പ്​​റ്റ​ൻ വി. ​ഭാ​സ്​​ക​ര​ൻ പ്ര​തി​ക​രി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockeyMumbai Newstreatmentgoalkeepermalayalam newssports newsMANSOOR AHMED
News Summary - PAKISTAN HOCKEY GOALKEEPER MANSOOR AHMED OFFERED FREE TREATMENT IN MUMBAI-sports news
Next Story