ഹോ​ക്കി: ഒ​ളി​മ്പി​ക്​​സ്​ യോ​ഗ്യ​ത ഇ​ന്ത്യ​ക്ക്​ എ​ളു​പ്പം

07:45 AM
10/09/2019
india_hockey

ലോ​സ​ന്നെ: ഒ​ളി​മ്പി​ക്​​സ്​ ഹോ​ക്കി യോ​ഗ്യ​താ​റൗ​ണ്ടി​ൽ ഇ​ന്ത്യ​ൻ പു​രു​ഷ, വ​നി​ത ടീ​മു​ക​ൾ​ക്ക്​ കാ​ര്യ​ങ്ങ​ൾ ഏ​റെ ​എ​ളു​പ്പം. റാ​ങ്കി​ങ്ങി​ൽ ഏ​റ്റ​വും പി​ന്നി​ലു​ള്ള റ​ഷ്യ​യാ​ണ്​ പു​രു​ഷ ടീ​മി​​െൻറ എ​തി​രാ​ളി. ഇ​ന്ത്യ അ​ഞ്ചും റ​ഷ്യ 22ഉം ​സ്​​ഥാ​ന​ത്താ​ണ്. വ​നി​ത​ക​ൾ​ക്ക്​ അ​മേ​രി​ക്ക​യാ​ണ്​ എ​തി​രാ​ളി. 

അ​ടു​ത്തി​ടെ ഭു​വ​നേ​ശ്വ​റി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ റ​ഷ്യ​യെ 10-0ത്തി​ന്​ തോ​ൽ​പി​ച്ചി​രു​ന്നു. 
ന​വം​ബ​ർ ഒ​ന്നി​നും ര​ണ്ടി​നു​മാ​യി ഭു​വ​നേ​ശ്വ​റി​ലാ​ണ്​ ഇ​ന്ത്യ-​റ​ഷ്യ മ​ത്സ​രം. ജ​യി​ച്ചാ​ൽ നേ​രി​ട്ട്​ ഒ​ളി​മ്പി​ക്​​സ്​ യോ​ഗ്യ​ത. നെ​ത​ർ​ല​ൻ​ഡ്​​സി​ന്​ പാ​കി​സ്​​താ​നും ന്യൂ​സി​ല​ൻ​ഡി​ന്​ ദ​ക്ഷി​ണ കൊ​റി​യ​യു​മാ​ണ്​ എ​തി​രാ​ളി​ക​ൾ. 

Loading...
COMMENTS