മൻപ്രീത്​ സിങ്​ ഹോക്കി പ്ലെയർ ഓഫ്​ ദ ഇയർ​

23:01 PM
13/02/2020

ലോ​സ​ന്നെ: അ​ന്താ​രാ​ഷ്​​ട്ര ഹോ​ക്കി ഫെ​ഡ​റേ​ഷ​​െൻറ (എ​ഫ്.​ഐ.​എ​ച്ച്) ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മി​ക​ച്ച പു​രു​ഷ താ​ര​ത്തി​നു​ള്ള പു​ര​സ്​​കാ​രം ഇ​ന്ത്യ​ൻ നാ​യ​ക​ൻ മ​ൻ​പ്രീ​ത്​ സി​ങ്ങി​ന്​. 1999 മു​ത​ൽ ഫെ​ഡ​റേ​ഷ​ൻ ന​ൽ​കി​വ​രു​ന്ന പു​ര​സ്​​കാ​രം സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ താ​ര​മെ​ന്ന ച​രി​ത്ര​നേ​ട്ട​മാ​ണ്​ മ​ൻ​പ്രീ​ത് സ്വ​ന്ത​മാ​ക്കി​യ​ത്​. ലോ​ക ജേ​താ​ക്ക​ളാ​യ ബെ​ൽ​ജി​യ​ത്തി​​െൻറ ആ​ർ​ത​ർ വാ​ൻ ഡോ​റ​നെ​യും (19.7 %) അ​ർ​ജ​ൻ​റീ​ന​യു​ടെ ലൂ​കാ​സ്​ വി​ല്ല​യെ​യും (16.5 %) പി​ന്നി​ലാ​ക്കി​യാ​ണ്​ 27കാ​ര​നാ​യ മി​ഡ്​​ഫീ​ൽ​ഡ​ർ 35.2 ശ​ത​മാ​നം വോ​ട്ടു​നേ​ടി ഒ​ന്നാ​മ​നാ​യ​ത്.

ദേ​ശീ​യ അ​സോ​സി​യേ​ഷ​നു​ക​ൾ, താ​ര​ങ്ങ​ൾ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, ആ​രാ​ധ​ക​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്ത വോ​െ​ട്ട​ടു​പ്പി​ലാ​ണ്​ മ​ൻ​പ്രീ​ത്​ മു​ന്നി​ലെ​ത്തി​യ​ത്. മ​ൻ​പ്രീ​തി​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ഒ​ളി​മ്പി​ക്​ യോ​ഗ്യ​ത റൗ​ണ്ട്​ മ​ത്സ​ര​ത്തി​ൽ റ​ഷ്യ​യെ തോ​ൽ​പി​ച്ച്​ ഇ​ന്ത്യ ടോ​ക്യോ ഒ​ളി​മ്പി​ക്​ ബെ​ർ​ത്തു​റ​പ്പി​ച്ച​ത്.

2011ൽ ​ഇ​ന്ത്യ​ൻ ജ​ഴ്​​സി​യി​ൽ അ​ര​ങ്ങേ​റി 2012ലെ​യും 2016ലെ​യും ഒ​ളി​മ്പി​ക്​​സു​ക​ളി​ൽ രാ​ജ്യ​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത മ​ൻ​പ്രീ​ത്​ 260 അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചി​ട്ടു​ണ്ട്.

Loading...
COMMENTS