ബെ​ൽ​ജി​യം ക​ട​ക്ക​ണം

08:31 AM
02/12/2018
hockey-team

ഭു​വ​നേ​ശ്വ​ർ: സ്വ​ന്തം മ​ണ്ണി​ൽ ലോ​ക​ക​പ്പ്​ പോ​രാ​ട്ട​ങ്ങ​ൾ​ക്ക്​ സ്വ​പ്​​ന​ത്തു​ട​ക്കം കു​റി​ച്ച ഇ​ന്ത്യ​ക്ക്​ ഇ​ന്ന്​ യ​ഥാ​ർ​ഥ പ​രീ​ക്ഷ. പൂ​ൾ ‘സി’​യി​ലെ ടോ​പ്​ സീ​ഡു​കാ​രാ​യ ബെ​ൽ​ജി​യ​ത്തെ കീ​ഴ​ട​ക്കി​യാ​ൽ ആ​തി​ഥേ​യ​ർ​ക്ക്​ ​നേ​രി​ട്ട്​ ലോ​ക​ക​പ്പ്​ ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ക്കാം. രാ​ത്രി ഏ​ഴി​നാ​ണ്​ മ​ത്സ​രം. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ മ​റു​പ​ടി​യി​ല്ലാ​ത്ത അ​ഞ്ചു​ ഗോ​ളി​ന്​ വീ​ഴ്​​ത്തി​യ​തി​​െൻറ ഉൗ​ർ​ജം ഇ​ന്ത്യ​ൻ ക്യാ​മ്പി​നു​ണ്ട്. ക​ളി​യു​ടെ മൂ​ന്നു​ ക്വാ​ർ​ട്ട​റി​ലും പി​റ​ന്ന ഗോ​ളി​ലൂ​ടെ ആ​​ക്ര​മ​ണ മു​ന​ക്ക്​ മൂ​ർ​ച്ച തെ​ളി​യി​ച്ചു ക​ഴി​ഞ്ഞു. അ​തേ​സ​മ​യം, ലോ​ക മൂ​ന്നാം ന​മ്പ​റ​ു​കാ​രാ​യ ബെ​ൽ​ജി​യം കാ​ന​ഡ​ക്ക്​ മു​ന്നി​ൽ വി​യ​ർ​ത്തു​ക​ളി​ച്ചാ​ണ്​ (2-1)​ ജ​യി​ച്ച​ത്. മി​ക​വി​നൊ​ത്ത ക​ളി കാ​ഴ്​​ച​വെ​ക്കാ​ൻ റി​യോ ഒ​ളി​മ്പി​ക്​​സ്​ വെ​ള്ളി​മെ​ഡ​ൽ ജേ​താ​ക്ക​ൾ​ക്ക്​ ക​ഴി​ഞ്ഞി​ട്ടി​ല്ല. 

ഇ​​ന്ന്​ ഇ​ന്ത്യ​ക്കെ​തി​രെ ജ​യം അ​നി​വാ​ര്യ​മാ​ണെ​ന്ന്​ കോ​ച്ച്​ ഷെ​യ്​​ൻ മ​ക്​​ലോ​യി​ഡ്​ പ​റ​യു​ന്നു. ‘‘ക​ഴി​ഞ്ഞ ക​ളി​യി​ൽ മൂ​ന്നു​ പോ​യ​ൻ​റ്​ നേ​ടി. പ​ക്ഷേ, ഗോ​ൾ​വ്യ​ത്യാ​സ​ത്തി​ൽ മു​ന്നേ​റാ​നാ​യി​ട്ടി​ല്ല. ഇ​ന്ത്യ​ക്കെ​തി​രെ ജ​യി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ പൂ​ൾ ജേ​താ​ക്ക​ളാ​കാ​നാ​വൂ’’ -മ​ക്​​ലോ​യി​ഡ്​ പ​റ​ഞ്ഞു. റാ​ങ്കി​ങ്ങി​ൽ അ​ഞ്ചാം ന​മ്പ​റു​കാ​രാ​യ ഇ​ന്ത്യ​ക്കു​മു​ണ്ട്​ ബെ​ൽ​ജി​യം ഭീ​തി. റാ​ങ്കി​ങ്ങി​ൽ മാ​ത്ര​മ​ല്ല മു​ഖാ​മു​ഖ​ത്തി​ലും അ​വ​ർ ഇ​ന്ത്യ​ക്ക്​ മു​ന്നി​ലാ​ണ്. 2013ന്​ ​ശേ​ഷം 19 ത​വ​ണ ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ 13ലും ​ജ​യം ബെ​ൽ​ജി​യ​ത്തി​നാ​യി​രു​ന്നു. അ​ഞ്ചു​ക​ളി ഇ​ന്ത്യ ജ​യി​ച്ചു. ഒ​ന്ന്​ സ​മ​നി​ല​യും. ജൂ​ലൈ​യി​ൽ ന​ട​ന്ന ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി​യി​ലാ​ണ്​ അ​വ​സാ​നം ക​ളി​ച്ച​ത്. അ​ന്ന്​ 1-1ന്​ ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

ആ​ദ്യ ദി​നം ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ പി​ഴ​വു​ക​ളി​ല്ലാ​തെ ക​ളി​ച്ചു​വെ​ന്നാ​ണ്​ കോ​ച്ച്​ ഹ​രേ​ന്ദ്ര സി​ങ്ങി​​െൻറ വി​ല​യി​രു​ത്ത​ൽ. മു​ന്നേ​റ്റ​ത്തി​ൽ മ​ന്ദീ​പ്​ സി​ങ്, സി​മ്രാ​ൻ​ജി​ത്, ആ​കാ​ശ്​​ദീ​പ്​ സി​ങ്, ല​ളി​ത്​ ഉ​പാ​ധ്യാ​യ എ​ന്നി​വ​ർ മി​ന്നും​ഫോ​മി​ലാ​ണ്. ആ​ദ്യ ക​ളി​യി​ൽ സി​മ്രാ​ൻ​ജി​തി​​െൻറ ഇ​ര​ട്ട ഗോ​ള​ട​ക്കം നാ​ലു​പേ​രും സ്​​കോ​ർ ചെ​യ്​​തു. 
നാ​യ​ക​ൻ മ​ൻ​പ്രീ​ത്​ ന​യി​ക്കു​ന്ന മ​ധ്യ​നി​ര​യും ഹ​ർ​മ​ൻ​പ്രീ​ത്, ബി​രേ​ന്ദ്ര ല​ക്ര, സു​രേ​ന്ദ്ര കു​മാ​ർ എ​ന്നി​വ​രു​ടെ പ്ര​തി​രോ​ധ​വും​​കൊ​ണ്ട്​ ക്രാ​ഷ്​ ടെ​സ്​​റ്റ്​ വി​ജ​യ​ക​ര​മാ​യി പാ​സാ​യി. ഗോ​ളി പി.​ആ​ർ. ശ്രീ​ജേ​ഷ്​ എ​ന്ന പ​രി​ച​യ​സ​മ്പ​ന്ന​ൻ കൂ​ടി​യാ​വു​ന്ന​തോ​ടെ ഇ​ന്ത്യ അ​തി​ശ​ക്തം. എ​ങ്കി​ലും കോ​ച്ചി​നെ അ​ല​ട്ടു​ന്ന പ്ര​ധാ​ന പ്ര​ശ്​​നം ​പെ​നാ​ൽ​റ്റി കോ​ർ​ണ​റു​ക​ൾ നേ​രി​ട്ട്​ ഗോ​ളാ​ക്കാ​നാ​വു​ന്നി​ല്ലെ​ന്ന​താ​ണ്. ക​ഴി​ഞ്ഞ ക​ളി​യി​ലെ​ല്ലാം ഇൗ ​പോ​രാ​യ്​​മ ക​ണ്ടു. 

Loading...
COMMENTS